പ്രമുഖ ബോളിവുഡ് അഭിനേത്രി മന്ദിര ബേദിയുടെ വളര്‍ത്തു മകള്‍ക്ക് നേരെ അതി രൂക്ഷമായ സൈബര്‍ ആക്രമണം. മന്ദിര ബേദിയും ഭര്‍ത്താവും 2020 ജൂലൈ 28 നാണ് താര എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത്. പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ മകളുടെ നിറവും മറ്റും കാരണങ്ങളും ഉയർത്തി ആക്ഷേപിക്കുകയാണ് ചിലര്‍. ‘തെരുവിലെ കുഞ്ഞ്’, ‘സ്ലംഡോഗ്’ എന്നൊക്കെയാണ് കമന്റുകള്‍. ഈ സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ മന്ദിര തന്നെ വളരെ ശക്തമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഈ വിഷയം വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും നല്ല രീതിയിൽ ഉപദേശിച്ചെങ്കിലും തന്റെ മകളെക്കുറിച്ച് ഒരു കാരണവുമില്ലാതെ അനാവശ്യം പറയുന്നത് കേട്ടാല്‍ ചോര തിളയ്ക്കും എന്ന് മന്ദിര പറയുന്നു. ഇത്തരത്തില്‍ അധിക്ഷേപം നടത്തിയ ഒരാളുടെ അക്കൗണ്ട് സൈബര്‍ സെല്‍ വഴി പൂട്ടിച്ച കാര്യവും മന്ദിര പറഞ്ഞു. വളരെ രൂക്ഷമായ ഭാഷയില്‍ ചില പോസ്റ്റുകള്‍ക്ക് മന്ദിര മറുപടി നല്‍കുകയും ചെയ്‌തു.
നാല് വയസ്സും ഏതാനും മാസങ്ങളും മാത്രം പ്രായമുള്ളപ്പോഴാണ് മന്ദിര കുഞ്ഞിനെ ദത്തെടുത്തത്. മകള്‍ ഒപ്പം വന്നിട്ട് കുറച്ചു നാള്‍ ആയിട്ടുള്ളുവെങ്കിലും, പക്ഷെ ഓരോ ദിവസവും അവള്‍ തന്നെ സ്നേഹം കൊണ്ട് പൊതിയുന്നു. അവളെ ജീവിതത്തില്‍ ഒപ്പം കൊണ്ടുവന്നതോര്‍ത്ത് അഭിമാനിക്കുന്നു എന്നും മന്ദിര കുറിക്കുന്നു. മന്ദിരയ്ക്കും രാജ് കൗശലിനും വീര്‍ എന്നൊരു മകനുണ്ട്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…