അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മനീഷ കൊയ്‌രാള ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു. താരം തന്റെ അഭിനയ ജീവിത ആരംഭിച്ചത് . നേപ്പാളി ചിത്രമായ ഫേരി ഭേട്ടുലയിലൂടെയാണ.് പിന്നീട് തമിഴിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകുന്നത്. കാനന പാതയും അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വിഡിയോയിലും ഉള്‍പ്പെടുത്തിയത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ് എന്ന പ്രശസ്തമായ വരികളും ചിത്രത്തിന്റെ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട.്
അര്‍ബുദത്തെ തുടര്‍ന്ന് താരം ഏറെ കാലം സെലിബ്രിറ്റി ലൈഫില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പിന്നീട് അമേരിക്കയിലെ വിദഗ്ദ ചികിത്സയെ ത്തുടര്‍ന്ന് രോഗം പൂര്‍ണമായും മാറി തിരികെ എത്തുകയായിരുന്നു. രോഗം പിടി മുറുക്കിയപ്പോള്‍ തലയില്‍ ഒരു മുടി പോലുമില്ലാതെ. കണ്‍പീലികള്‍ പോലുമില്ലാതെ വന്ന മനീഷയെ കണ്ട് ആരാധകരുടെ നെഞ്ച് തകര്‍ന്നിരുന്നു. അര്‍ബുദത്തോട് പൊരുതി ജയിച്ച വന്ന മനീഷ ‘ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മി എ ന്യൂ ലൈഫ്’ എന്നൊരു പുസ്തകവും തയ്യാറാക്കിയിരുന്നു.
ഇപ്പോഴിതാ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ച് വരവിന് ഒരുങ്ങുകയാണ.് 2010-ല്‍ പുറത്ത് ഇറങ്ങിയ തെലുഗ് ചിത്രമായ പ്രസ്താനാമിന്റെ ഹിന്ദി റീമേക്ക്. ജാക്കി ഷറോഫും സന്‍ജയ് ദത്തിനുമൊപ്പമാണ് താരം അഭിനയിക്കുന്നത്. താരം ജനിച്ചതും വളര്‍ന്നതുമെല്ലാം നേപ്പാളിലാണ്. നടി എന്നതില്‍ ഉപരി താരം ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയാണ്. കൊയ്‌രാള യു.എന്‍.എഫ്.പി.എ യുടെ പ്രതിനിധി കൂടിയാണ് മനീഷ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…