പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി, നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്, ഇറങ്ങിയ സമയം മുതൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് പരമ്പര ഉള്ളത്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ എല്ലാവരും തന്നെ പരമ്പരയിൽ ഉണ്ട്, സീരിയൽ തുടങ്ങി വിരലിൽ എണ്ണാവുന്ന മാസങ്ങൾ ആയുള്ളൂ എങ്കിലും സീരിയൽ വളരെ പെട്ടെന്നാണ് പ്രേക്ഷരുടെ ശ്രദ്ധ നേടിയത്. .പുതുമുഖ താരങ്ങളായ മനീഷ മഹേഷും സൂരജുമാണ് പാടാത്ത പൈങ്കിളിയിൽ നായികാ-നായകന്മാരായി എത്തുന്നത് മനീഷ അവതരിപ്പിക്കുന്ന കണ്മണി എന്ന കഥാപാത്രത്തിന് നിരവധി ആരാധകരാണ്, കൺമണിയെ സ്വന്തം വീട്ടിലെ കുട്ടിയായി ആരാധകർ കണ്ടു കഴിഞ്ഞു.
ആദ്യ സീരിയൽ കൊണ്ട് തന്നെ വളരെ പെട്ടന്ന് വലിയ രീതിയിൽ സീരിയൽ ആരധകരെ സമ്പാദിക്കാൻ മനീഷക്ക് കഴിഞ്ഞു. ഇപ്പോഴിതാ മനീഷയുടെ കിടിലൻ ഡബ്മാഷ് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.സീരിയലിൽ പഞ്ചപാവം കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൺമണിയുടെ മറ്റൊരു മുഖമാണ് ഡബ്മാഷിൽ കാണാൻ സാധിക്കുന്നത്. തനിക്ക് പാവം വേഷങ്ങൾ മാത്രമല്ല ചേരുന്നത്, ഏത് തരം വേഷവും തന്റെ കൈയിൽ സുരക്ഷിതമാണെന്ന് മനീഷ വ്യക്തമാക്കിയിരിക്കുകയാണ്.
പരസ്പരം, ഓമനത്തിങ്കൽ പക്ഷി , എന്റെ മനസപുത്രി തുടങ്ങിയ ഹിറ്റ് സീരിയലുകൾ ആരധകർക്ക് സമ്മാനിച്ച സുധീഷ് ആണ് പാടാത്ത പൈങ്കിളിയും സംവിധാനം ചെയ്തിരിക്കുന്നത്. ടിക്ക് ടോക്കിലൂടെ വൈറലായ സൂരജാണ് പാടാത്ത പൈങ്കിളിയിലെ ദേവ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്.ഒരു വലിയ വീട്ടിലെ വേലക്കാരിയായി എത്തുന്ന കൺമണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് സീരിയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സീരിയലിലേക്ക് വരുന്നതിനു മുൻപ് മോഡലിങ്ങിൽ സജീവമായിരുന്നു മനീഷ, ഇപ്പോൾ ഇൻസ്റാഗ്രാമിലും താരത്തിന് ആരാധകർ ഏറെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…