ചരിത്രനോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ ടീസർ റിലീസ് ചെയ്തു. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലായ പൊന്നിയിൻ സെൽവനെ ആധാരമാക്കിയാണ് അതേപേരിൽ തന്നെ മണിരത്നം സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ ടീസറിന് ഗംഭീര വരവേൽപ്പ് ആണ് ലഭിച്ചത്. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ അഞ്ചുമില്യണിന് മുകളിൽ ആളുകളാണ് ടീസർ കണ്ടത്. തമിഴ് സിനിമയുടെ സുവർണകാലഘട്ടം എന്നാണ് ടീസർ കണ്ടവർ കമന്റ് ബോക്സിൽ കുറിച്ചത്.
500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമ ഇതേവരെ കണ്ടിട്ടില്ലാത്ത താരനിരയാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായി, ജയം രവി, ജയറാം, തൃഷ, ഐശ്വര്യലക്ഷ്മി തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങൾ കൊണ്ടും രാജപ്രൗഢി തുളുമ്പിനിൽക്കുന്ന രംഗങ്ങളാലും അതിഗംഭീരമാണ് ടീസർ.
ചിത്രത്തിലെ പൊന്നിയിൻ സെൽവൻ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ജയം രവിയാണ്. നന്ദിനി രാജകുമാരിയായാണ് ഐശ്വര്യ റായി എത്തുന്നത്. രാജ രാജ ചോളനായി ജയം രവി അഭിനയിക്കുമ്പോൾ ആദിത്യ കരികലാനായി വിക്രം എത്തുന്നു. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. നേരത്തെ, ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു. ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…