മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർമയിൽ സൂക്ഷിക്കുന്ന സിനിമയായിരിക്കും മണിച്ചിത്രത്താഴ്.
ഫാസിൽ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി.
മണിച്ചിത്രത്താഴിലെ ഗംഗയെയും നാഗവല്ലിയെയും നകുലനെയും സണ്ണിയേയും പ്രേക്ഷകർ ഓർക്കുന്നതിനോടൊപ്പം ഇന്നും ഓർക്കുന്ന ഒരു പേരാണ് രാമനാഥൻ. ഗംഗയിൽ കയറിയ നാഗവല്ലിയെ തളയ്ക്കാൻ നൃത്തച്ചുവടുകളുമായി വന്ന രാമനാഥൻ എവിടെ എന്നാലോചിക്കാത്ത മലയാളികൾ ഉണ്ടാവില്ല.
മണിച്ചിത്രത്താഴില്‍ നൃത്തമറിയാവുന്ന ഒരാളെ വേണം എന്ന ഫാസിലിന്റെ ആവശ്യം പറയുകയുണ്ടായി. ശോഭനയാണ് രാമനാഥന് യോജിക്കുന്നത് ശ്രീറാം ആണെന്ന് പറയുന്നതും ചിത്രത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നതും.
നൃത്തത്തിന്റെ വഴികളിൽ കൂടി സഞ്ചരിക്കുന്ന ഈ നര്‍ത്തകനെ ശോഭന ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കെ. ബാലചന്ദ്രര്‍ സംവിധാനം ചെയ്ത മനതില്‍ ഉറുതി വേണ്ടും എന്ന തമിഴ് സിനിമയില്‍ ശ്രീധർ അഭിനയിക്കുന്ന കാലത്ത് ശോഭനയും തമിഴ് സിനിമകളില്‍ സജീവമായിരുന്നു.
യഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശ്രീറാം നാലുവയസ്സുള്ളപ്പോള്‍ തന്നെ നൃത്തം പഠിച്ചു തുടങ്ങിയതാണ്. നൃത്തത്തിന്റെ വഴിയെ തന്നെ സഞ്ചരിക്കുന്ന അനു എന്ന നർത്തകിയെ പ്രണയിച്ചു സ്വന്തമാക്കി ഒരുപാട് നൃത്തവേദികൾ കീഴടക്കി സന്തോഷമായി ജീവിക്കുകയാണ് ശ്രീറാം ഇന്ന്
കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശങ്ങളില്‍ വരെ നൃത്തമവതരിപ്പിക്കാന്‍ പോകാറുണ്ട് ശ്രീറാം. ഒരുപക്ഷേ അഭിനയത്തിലേക്കു മാറിയിരുന്നെങ്കില്‍ പോലും ഇത്രത്തോളം ശ്രീറാമിന് പ്രശസ്തനാകാന്‍ കഴിയുമായിരുന്നില്ല.
ഇപ്പോള്‍ മഹാത്മാഗാന്ധിയുടെ ജീവിതം ക്ലാസിക്കല്‍ നൃത്തത്തിലൂടവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രീറാമും ഭാര്യയും. ഇനിയും ഒരുപാട് പുരാണ കഥാപാത്രങ്ങളും വേദിയിലെത്തിക്കണമെന്നുണ്ട്. ഇതിനിടെ മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും വെള്ളിത്തിരയിലുമെത്തും എന്ന് ശ്രീറാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…