മകന് പേരിട്ട കാര്യം പങ്കു വെച്ച് നടന്‍ മണികണ്ഠന്‍ ആചാരി. ഈ കഴിഞ്ഞ മാര്‍ച്ച് 19 നാണ് മണികണ്ഠനും ഭാര്യ അഞ്ജലിയ്ക്കും ഒരാണ്‍കുഞ്ഞ് പിറന്നത്. ബാലനാടാ എന്ന ക്യാപ്ഷനോടെയായിരുന്നു തനിക്ക് മകന്‍ പിറന്ന സന്തോഷം മണികണ്ഠന്‍ സോഷ്യല്‍ മീഡിയ വഴി തന്റെ ആരാധകരെ അറിയിച്ചത്. മകന് പേരിട്ട വിവരം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മണികണ്ഠന്‍ പങ്കു വെച്ചത്.
മകനും ഭാര്യക്കുമൊപ്പമുള്ള ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാന്‍ അവന് ഞങ്ങള്‍ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്. ഇസൈ. ഇസൈ മണികണ്ഠന്‍. തമിഴില്‍ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അര്‍ത്ഥം’-എന്നാണ് കുറിപ്പ്. കഴിഞ്ഞ ലോക്ഡോണ്‍ സമയത്താണ് മണികണ്ഠന്‍ ആചാരി അഞ്ജലിയെ വിവാഹം കഴിച്ചത്. ആഘോഷങ്ങള്‍ ഒന്നുമില്ലാതെ ചടങ്ങു നടത്തിയ മണികണ്ഠന്‍, കല്യാണത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. രജനീകാന്ത് ചിത്രം പേട്ട, വിജയ് സേതുപതി ചിത്രം മാമനിതന്‍ എന്നിവയില്‍ ശ്രദ്ധേയ വേഷങ്ങള്‍ മണികണ്ഠന്‍ ചെയ്തിരുന്നു. രാജീവ് രവിയുടെ തുറമുഖമാണ് മണികണ്ഠന്റെ ഏറ്റവും പുതിയ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…