അഭിനേതാവ് നിർമ്മാതാവ് എന്നീ മേഖലകളിൽ തിളങ്ങിയിട്ടുള്ള താരമാണ് മണിയൻപിള്ള രാജു. അദ്ദേഹം നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒട്ടുമിക്കതും നായകനായി എത്തിയിട്ടുള്ളത് മോഹൻലാലാണ്. ഹലോ മൈ ഡിയർ റോങ് നമ്പർ, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ തുടങ്ങി മണിയൻ പിള്ള രാജു മോഹൻലാലിനെ നായകനാക്കി നിർമ്മിച്ച സൂപ്പർ ഹിറ്റുകൾ എന്നും മലയാളിയുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നവയാണ്. റേഡിയോ മാംഗോയിൽ വെള്ളാനകളുടെ നാട് എന്ന ചിത്രത്തെക്കുറിച്ച് മണിയൻപിള്ള രാജു മനസ്സു തുറന്നു.
മണിയൻപിള്ള രാജുവിന്റെ വാക്കുകൾ:
മറ്റൊരു കഥയെ അടിസ്ഥാനമാക്കി ബാലൻ.കെ. നായരടക്കമുള്ള താരനിരയുമായി ഷൂട്ടിങ് തുടങ്ങാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെ മാറ്റിയെഴുതി വന്ന കഥയാണ് വെള്ളാനകളുടെ നാട്. ആർ കെ നാരായണന്റെ മാൽഗുഡി ഡേയ്സിലെ റോഡ് റോളർ രംഗത്തെ അടിസ്ഥാനപ്പെടുത്തി ഒരു കഥ എഴുതാൻ പ്രിയദർശൻ ശ്രീനിവാസനോട് പറയുകയായിരുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു ഓരോ ദിവസവും ഷൂട്ട് ചെയ്യേണ്ട സീനുകൾ ശ്രീനിവാസൻ എഴുതി കൊടുത്തു വിടുകയായിരുന്നു അന്ന്. വെറും ഇരുപത് ദിവസം കൊണ്ടാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. പ്രശസ്തമായ റോഡ് റോളർ സീൻ രണ്ടു ക്യാമറ വെച് ഒറ്റ ടേക്കിലാണ് എടുത്തത്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലാണ് ആ രംഗം ഷൂട്ട് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…