മോഹൻലാലിൻറെ ഭക്ഷണപ്രിയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും സഹപ്രവർത്തകനുമായ മണിയൻപിള്ള രാജു. ഹലോ മൈ ഡിയര്‍ റോങ് നമ്ബര്‍, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, പാവാട തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് മണിയന്‍പിള്ള രാജു ആണ്. മോഹന്‍ലാലിനെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിളുടെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
മോഹന്‍ലാല്‍ ഒരു ഭക്ഷണപ്രിയനാണ്. ഡയറ്റ് ഒന്നും അദ്ദേഹം നോക്കാറില്ല. സിനിമാനടന്‍ ആണെങ്കിലും ഇഷ്ടവിഭവങ്ങള്‍ കണ്ടാല്‍ വയറ് ചാടുന്നതിനെ പറ്റി ചിന്തിക്കാറില്ല. അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും. വേറൊരാള്‍ക്ക് അതിലുണ്ണാം. അത്രയ്ക്ക് വൃത്തിയായാണ് ഭക്ഷണം കഴിക്കുന്നത്.
അദ്ദേഹം നല്ല ഒരു പാചകവിദഗ്ധന്‍ ആണ്. ഭക്ഷണം കഴിക്കുന്നതിനുള്ള വൃത്തി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ട്. പുറത്തുപോയാല്‍ അദ്ദേഹം വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ കഴിക്കുകയും മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യും. മുൻപ് ഉരുളയൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ സാമ്പാറും തോരനും മോരുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും. വലിയ നടന്‍ ആണെങ്കിലും മോഹന്‍ലാലിന് യാതൊരു ഭാവവ്യത്യാസവും ഇല്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന്‍ തന്നെയാണ് ഇപ്പോഴും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…