Categories: MalayalamNews

‘പറഞ്ഞത് അനുസരിക്കാത്തതിന് മോഹന്‍ലാലിന് വഴക്കുകിട്ടി’;സ്ഫടികം സെറ്റിലെ സംഭവം പറഞ്ഞ് മണിയന്‍പിള്ള രാജു

സിനിമാ ചിത്രീകരണത്തിനിടെ മോഹന്‍ലാലിന് ആദ്യമായി വഴക്കുകിട്ടിയ സംഭവം പറയുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ ആടുതോമയുടെ സുഹൃത്തിന്റെ വേഷമാണ് മണിയന്‍പിള്ള രാജു ചെയ്തത്. ആ സംഭവം ഇങ്ങനെ.

ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു വരുന്ന ഒരു സീനുണ്ട്. ഇടയ്ക്ക് മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടുന്നതും പൊലീസുകാരനേയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതുമാണ് സീന്‍. അതിനുള്ള എല്ലാ സജ്ജീകരണങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ ചെയ്തിരുന്നു. വീഴുമ്പോള്‍ മോഹന്‍ലാലിന് ഒന്നും സംഭവിക്കാതിരിക്കാന്‍ വൈക്കോലും മറ്റും ഇട്ടിരുന്നു. ഈ രംഗത്തിന് വേണ്ടി പവറുള്ള പെട്രോള്‍ ജീപ്പായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കൊണ്ടുവന്നതാകട്ടെ ഡീസല്‍ ജീപ്പും. അങ്ങനെ ചിത്രീകരണം തുടങ്ങി. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ പറഞ്ഞ സമയത്ത് മോഹന്‍ലാല്‍ ചാടിയില്ല. ജീപ്പ് ഉയരത്തില്‍ പൊങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. സീന്‍ ഭംഗിയായിരുന്നുവെങ്കിലും മോഹന്‍ലാലെടുത്തത് അതീവ റിസ്‌ക്കായിരുന്നു. ഇതിന് പിന്നാലെയാണ് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വളക്കുപറഞ്ഞത്.

നിന്നെ പോലെയുള്ളവരുടെ ജീവന്‍ പോയിരുന്നെങ്കില്‍ താന്‍ എന്തുചെയ്യുമായിരുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്. ഫൈറ്റേഴ്‌സ് പോലും ഇത്രയും റിസ്‌ക്കെടുക്കില്ല. ജീപ്പിന്റെ ടയര്‍ പാലത്തില്‍ കയറുമ്പോള്‍ ചാടണമെന്ന് പറഞ്ഞിരുന്നില്ല? എന്നും ത്യാഗരാജന്‍ മാസ്റ്റര്‍ ചോദിച്ചു.

ഇന്ന് കാര്യങ്ങള്‍ക്ക് മാറ്റം വന്നു. സ്റ്റണ്ട് സീനുകള്‍ക്ക് അത്രയം റിസ്‌ക്കില്ല. എത്ര ഉയരത്തില്‍ നിന്ന് വേണമെങ്കിലും ചാടാനൊക്കെ പറ്റുമെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago