നടി മഞ്ജിമ ബാലതാരമായാണ് സിനിമയിലേക്കെത്തുന്നത്. പിന്നീട് നിവിന്‍ പോളി ചിത്രമായ വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി എത്തി. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചു. അടുത്തിടെ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ഓര്‍മയ്ക്കായി താരം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
സ്വന്തം കാലില്‍ ഉടന്‍ നടക്കാനാവില്ലെന്ന് ആ കാലത്ത് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വയം വിശ്വസിക്കണമെന്നും താരം കുറിക്കുന്നു. വാക്കറിനൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്. എന്റെ ‘വാക്കര്‍’ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക. നീ ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും- മഞ്ജിമ കുറിച്ചു.
കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് നീണ്ടനാള്‍ ചികിത്സയിലായിരുന്നു താരം. തനിക്ക് ഇനി നടക്കാനാകില്ലെന്നും സിനിമയും നൃത്തവും ചെയ്യാനാകില്ലെന്നും ഭയപ്പെട്ടിരുന്നതായും മഞ്ജിമ പറഞ്ഞിരുന്നു. തമിഴ് ചിത്രം ദേവരാട്ടം ആണ് മഞ്ജിമ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…