മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മഞ്ജിമ കടന്നുവന്നത്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകൾ ആണു മഞ്ജിമ. സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷൻ, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലും അതേതുടർന്ന് മിഖായേൽ എന്ന ചിത്രത്തിലും നായികയായി അരങ്ങേറ്റം കുറിച്ചു. മഞ്ജിമ ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ് ഉള്ളത്. ഏഴുമാസമായി അച്ഛനെയും അമ്മയെയും കണ്ടിട്ട്. ജീവിതം കൈവിട്ടു പോകും എന്ന നിലയിൽ നിന്നും ഇപ്പോൾ ജീവിതത്തിലേക്ക് പിടിച്ചു കയറുകയാണ് മഞ്ജിമ. ആ ദുരന്ത കാലഘട്ടത്തെ പറ്റി താരം ഇപ്പോൾ മനസ്സ് തുറക്കുകയാണ്.
താരത്തിന്റെ വാക്കുകൾ:
ജീവിതത്തിൽ ഏറെ വെല്ലുവിളി നേരിട്ട നാളുകളായിരുന്നു അത്.വീടിന്റെ ഗേറ്റ് തട്ടി ഇടതുകാലിന്റെ ഉപ്പൂറ്റി ഭാഗത്ത് ഒരു ചെറിയ മുറിവ് ഉണ്ടായി.രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്ന് കരുതി.വിവരം ചേട്ടനോട് മാത്രം പറഞ്ഞു.സ്റ്റിച്ച് നീക്കം ചെയ്തപ്പോൾ കാലിന് അസഹ്യമായ വേദന.നടക്കാൻ കഴിയുന്നില്ല.ഉപ്പൂറ്റി ഭാഗത്തെ മുറിവായതിനാൽ ഇനി നടക്കാൻ കഴിയുമോയെന്ന് പേടിച്ചു.നമ്മുടെ ശരീര ഭാരം നിയന്ത്രിക്കുന്ന ഇടമാണല്ലോ ഉപ്പൂറ്റി.വീണ്ടും വേദന കൂടിയതോടെ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ദൊരൈ കുമാറിനെ കണ്ടു.അടിയന്തര ശസ്ത്രക്രിയ വേണമെന്നും അല്ലെങ്കിൽ സ്ഥിതി ഗുരുതമാവുമെന്നും ഡോക്ടർ ഒാർമപ്പെടുത്തി
ആദ്യം ചികിത്സ തേടിയ ആശുപത്രിയിൽ മുറിവേറ്റ ഭാഗം നന്നായി വൃത്തിയാക്കാതെ സ്റ്റിച്ചിട്ടു.മാത്രമല്ല,ഗേറ്റിന്റെ ചെറിയ ഒരു തുരുമ്പ് ക ഷ്ണം നീക്കം ചെയ്തതുമില്ല,മുറിവിൽ പഴുപ്പുണ്ടായതിനെ തുടർന്നാണ് വേദന അനുഭവപ്പെട്ടത്.ജീവിതത്തിൽ ആദ്യമാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്.ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കാലിന് നല്ല വേദന.സിനിമയും നൃത്തവും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് തോന്നി.മറ്രൊരു ഇടം തേടണമെന്നുപോലും ചിന്തിച്ചു.മൂന്നുമാസം നടക്കാൻ കഴിയില്ലെന്ന് ഡോക്ടർ ദൊരൈ കുമാർ ആദ്യമേ പറഞ്ഞിരുന്നു.അത് എന്നെ തളർത്തി.വാക്കറിലും ചക്രകസേരയിലുമായി പിന്നത്തെ ജീവിതം.ഇങ്ങനെ കഴിയുന്നവരെ ഞാൻ കണ്ടിട്ടുള്ളത് സിനിമയിൽ മാത്രം.തളർന്നു പോയ ആ അവസ്ഥയിൽ അച്ഛനും അമ്മയും ആശ്വാസം പകർന്നു.ചേട്ടനും എന്റെ കൂട്ടുകാരും ഒപ്പം നിന്നു.സാവധാനം സാധാരണ ജീവിതത്തിലേക്ക് വരാൻ തുടങ്ങി.നൃത്തം ചെയ്യാൻ ഇപ്പോഴും തുടങ്ങിയിട്ടില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില് നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര് യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…