Categories: Celebrities

കറുത്ത് തടിച്ച മഞ്ജുവിന്റെ ഭർത്താവായി ഞാൻ അഭിനയിക്കുമ്പോൾ അതിനു എന്തെങ്കിലും കാരണവും വേണ്ടേ?

മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങുന്ന താരത്തിന് മികച്ച ആരാധക പിന്തുണയും ഉണ്ട്. സിനിമയിൽ ആണെങ്കിലും സീരിയലുകളിൽ ആണെങ്കിലും തനിക് ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിന് കഴിവ് ഉണ്ട്. എന്നാൽ നിരത്തിന്റെയും ശരീരത്തിന്റെയും പേരിൽ പലപ്പോഴും താൻ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നു തുറന്നു പറയുകയാണ് മഞ്ജു. അടുത്തിന്റെ നടന്ന ഒരു അഭിമുഖത്തിൽ ആണ് മഞ്ജു ഈ കാര്യം വ്യക്തമാക്കിയത്.നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സിനിമയിൽ നിന്നോ സീരിയലുകളിൽ നിന്നോ എന്തെങ്കിലും തരത്തിലുള്ള പരിഹാസം നേരിട്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് താരം മറുപടി പറഞ്ഞത്. സിനിമയിൽ നിന്ന് തനിക് ഇത് വരെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ സീരിയലിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ഒരു സീരിയലിന്റെ ചർച്ചകൾ നടന്നുകൊണ്ടിരുന്ന സമയത്താണ് വളരെ പ്രശസ്തനായ ഒരു അഭിനേതാവിൽ നിന്ന് അത്തരത്തിൽ ഒരു മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നത്. എന്‍റെ ഭര്‍ത്താവിന്‍റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാൻ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കുന്നതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. എന്തിനാണ് അങ്ങനെ ഒരു കാരണം എന്ന് ഞാൻ തിരിച്ചു ചോദിച്ചു.  മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ എന്നെ പോലെ ഒരാൾ കല്യാണം കഴിക്കണം എങ്കിൽ അതിനു തക്കതായ ഒരു കാരണം വേണ്ടായോ എന്നാണു അയാൾ തിരിച്ചു ചോദിച്ചത്.പ്രണയിച്ചാണ് വിവാഹം കഴിക്കുന്നതെങ്കിൽ പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ല എന്ന് പറയാം. അല്ല വീട്ടുകാർ ഉറപ്പിച്ചതാണെങ്കിൽ മഞ്ജുവിന്റെ അച്ഛൻ ഒരു പണക്കാരൻ ആണെന്നും കാണിക്കാം എന്നാണ് അയാൾ തിരിച്ച് പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ എന്നെ പോലെ രൂപമുള്ള ഒരാൾക്ക് അയാളെ പോലെ ഒരാൾ ഒരിക്കലും മാച്ച് ആകില്ല എന്നാണ് അയാൾ പറയാതെ പറഞ്ഞത്. എന്റെ ഭർത്താവായി അഭിനയിക്കാൻ അയാൾക്ക് എന്ത് യോഗ്യത എന്ന് ഞാൻ പിന്നീടാണ് തിരിച്ചു ചിന്തിച്ചത്.

Cyber Cell Takes Action on Manju Pathrose’s Complaint on Cyber attack

സിനിമയില്‍ ഞാന്‍ സീനിയര്‍ നടന്‍മാരായ സിദ്ധിഖ്, ബൈജു, ബാബുരാജ് എന്നിവരുടെ ഭാര്യയായി അഭിനയിച്ചിട്ടുണ്ട്. അവരൊന്നും എന്നോട് ഇത്തരത്തില്‍ സംസാരിച്ചിട്ടില്ല. കാരണം അവര്‍ക്ക് അഭിനയിക്കാനറിയാം. അവര്‍ അവര്‍ക്ക് ലഭിക്കുന്ന പെയറിന്‍റെ രൂപം നോക്കിയല്ല അഭിനയിക്കുന്നത്. അവര്‍ക്ക് ആ നടിയോട് ബഹുമാനമുണ്ട്. അവരുടെ കഴിവില്‍ വിശ്വാസവുമുണ്ട്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago