Categories: MalayalamNews

ഇരുപത്തൊന്ന് ലക്ഷത്തിന്റെ ടാറ്റ ഹാരിയർ സ്വന്തമാക്കി നടി മഞ്ജു പിള്ള; വീഡിയോ

മലയാള സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. കോമഡി റോളുകൾക്കൊപ്പം തന്നെ ക്യാരക്ടർ റോളുകളിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മഞ്ജു പിള്ള മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം തുടർച്ചയായ രണ്ടു വർഷങ്ങളിൽ നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്‌ത കോമേഡിയൻ ആയിരുന്ന എസ് പി പിള്ളയുടെ കൊച്ചുമകളായ മഞ്ജു, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെ ഭാര്യ കൂടിയാണ്. ദയ സുജിത്താണ് മകൾ.

ഞ്ജു പിള്ളയെ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് ഇപ്പോൾ ഏറെ പരിചയം. ഹോം സിനിമയിലെ കുട്ടിയമ്മയായി മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ നടിയാണ് മഞ്ജു പിള്ള. ‘ഹോം’ സിനിമ മഞ്ജു പിള്ളയുടെ ആദ്യസിനിമ അല്ലെങ്കിലും അത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ആദ്യമായിട്ട് ആയിരുന്നു. സിനിമകളിൽ മാത്രമല്ല സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് മഞ്ജു പിള്ള. വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയകളിൽ സജീവമാണ് മഞ്ജു പിള്ള ഇപ്പോൾ.

സിനിമ – സീരിയൽ രംഗത്ത് സജീവമായ മഞ്ജു പിള്ള ഹോം സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴയെത്തും മുൻപേ, ജനാധിപത്യം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മിസ്റ്റർ ബട്ട്ലർ, രാവണപ്രഭു, നാല്‌ പെണ്ണുങ്ങൾ, കളിയച്ഛൻ, ലവ് 24X7 തുടങ്ങി നിരവധി സിനിമകളിൽ മഞ്ജു പിള്ള അഭിനയിച്ചിട്ടുണ്ട്. എസ് പി പിള്ളയുടെ പേരമകളായ മഞ്ജു പിള്ള സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങളിൽ സജീവമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സൂര്യ കൃഷ്ണമൂർത്തിയുടെ സ്ത്രീ പർവം എന്ന നാടകത്തിൽ മഞ്ജു അഭിനയിച്ചിരുന്നു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം സീരിയലിലെ മോഹനവല്ലി എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഇപ്പോൾ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലെ വിധികർത്താവാണ് മഞ്ജു പിള്ള.

ലക്ഷങ്ങൾ വിലമതിക്കുന്ന ടാറ്റ ഹാരിയർ സ്വന്തമാക്കിയ സന്തോഷം പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് മഞ്ജു പിള്ള ഇപ്പോൾ. ഞ്ജു പിള്ള സ്വന്തമാക്കിയത്. ഏകദേശം 21 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. അറ്റ്ലസ് ബ്ലാക്ക് നിറത്തിനൊപ്പം അകത്തളത്തിലും കറുപ്പിന്റെ അഴക് നിറയുന്നതാണ് ഡാർക്ക് എഡീഷന്റെ സവിശേഷത. പുറത്തെ കൃത്രിമ സ്കിഡ് പ്ലേറ്റ്, ഗ്രേ ഹെഡ്‌ലാംപ് ഇൻസർട്ട് എന്നിവയ്ക്കൊപ്പം 17 ഇഞ്ച് അലോയ് വീലിനും കറുപ്പ് നിറമാക്കിയിട്ടുണ്ട്. മുൻ ഫെൻഡറിൽ ഡാർക്ക് എന്നു രേഖപ്പെടുത്തിയ പ്രത്യേക ബാഡ്ജും ഇടംപിടിക്കുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago