ഹോം സിനിമ കണ്ടവരാരും ആന്റണിയുടെയും ചാൾസിന്റെയും അമ്മയെ മറക്കില്ല. ഒലിവർ ട്വിസ്റ്റിന്റെ പ്രിയതമയും നഴ്സുമായ കുട്ടിയമ്മയെയും മറക്കില്ല. കാരണം, കുട്ടിയമ്മ എന്ന ആ അമ്മ ഓരോരുത്തരുടെ ജീവിതത്തിലും അത്രമാത്രം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രം ആയിരുന്നു. കുടുംബത്തിന് വേണ്ടി ജീവിച്ച ഒരാളാണ് കുട്ടിയമ്മ. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി നീക്കിവെയ്ക്കാൻ കുട്ടിയമ്മയുടെ കൈയിൽ സമയമില്ലായിരുന്നു. എന്നാൽ, ആ കുട്ടിയമ്മയെ അവതരിപ്പിച്ച മഞ്ജു പിള്ളയെ ഇപ്പോൾ കണ്ടാൽ ഇത് തന്നെയാണോ കുട്ടിയമ്മ എന്ന് മൂക്കത്ത് വിരൽ വെക്കും. കാരണം, അത്രയും വലിയ മേക്കോവറിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ.
പുതിയതായി സോഷ്യൽ മീഡിയയിൽ മഞ്ജു പിള്ള പങ്കു വെയ്ക്കുന്ന ഓരോ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. കൗമാരപ്രായത്തിലുള്ള ഒരു മകളുടെ അമ്മയാണോ ഇതെന്ന് തന്നെ നമുക്ക് അത്ഭുതം തോന്നും. അത്രയ്ക്കും ചെറുപ്പക്കാരിയായാണ് മഞ്ജുപിള്ള തന്റെ പുതിയ ഓരോ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. മകൾ ദയ സുജിത്തിനെ ചുംബിക്കുന്ന ചിത്രം താരമിപ്പോൾ ടാറ്റൂ ചെയ്‌തിരിക്കുകയാണ്. അതിന്റെ വീഡിയോയും നടി പങ്ക് വെച്ചിട്ടുണ്ട്. ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവാണ് മഞ്ജു പിള്ളയുടെ ഭർത്താവ്.
സിനിമ – സീരിയൽ രംഗത്ത് സജീവമായ മഞ്ജു പിള്ള ഹോം സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴയെത്തും മുൻപേ, ജനാധിപത്യം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മിസ്റ്റർ ബട്ട്ലർ, രാവണപ്രഭു, നാല് പെണ്ണുങ്ങൾ, കളിയച്ഛൻ, ലവ് 24X7 തുടങ്ങി നിരവധി സിനിമകളിൽ മഞ്ജു പിള്ള അഭിനയിച്ചിട്ടുണ്ട്. എസ് പി പിള്ളയുടെ പേരമകളായ മഞ്ജു പിള്ള സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങളിൽ സജീവമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സൂര്യ കൃഷ്ണമൂർത്തിയുടെ സ്ത്രീ പർവം എന്ന നാടകത്തിൽ മഞ്ജു അഭിനയിച്ചിരുന്നു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം സീരിയലിലെ മോഹനവല്ലി എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഇപ്പോൾ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലെ വിധികർത്താവാണ് മഞ്ജു പിള്ള.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…