Categories: GeneralNews

പൊക്കം കുറവായതിനാല്‍ വയ്യാതെ കിടന്നാല്‍ എന്തു ചെയ്യുമെന്ന് വീട്ടുകാര്‍; എതിര്‍പ്പുകളെ വകവെക്കാതെ മഞ്ജുവിനെ കൂടെക്കൂട്ടി വിനു

സിനിമാ താരവും പാരാലിംപിക്‌സ് വിജയിയുമായ മഞ്ജുവിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിനായി മഞ്ജുവും വിനുരാജും കാത്തിരുന്നത് 5 വര്‍ഷമാണ്. വിവാഹം നടന്നതിന് പിന്നില്‍ രസകരമായ ഒരു പ്രണയ കഥയുണ്ട്. അഞ്ചു വര്‍ഷത്തെ പ്രണയവും എതിര്‍പ്പിനും ശേഷമാണ് ഇരുവരും ഒരുമിച്ചത്. ഞാന്‍ ടൈപ്പ്‌റൈറ്റിങ് പഠിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ വഴിയാണ് വിനു ചേട്ടനെ പരിചയപ്പെടുന്നത്.

 

വിനു ചേട്ടന്‍ കുറച്ച് ഉയരം കുറഞ്ഞിട്ടാണ്. അതുകൊണ്ട് ഉയരം കുറവുള്ള പെണ്ണുണ്ടെങ്കില്‍ വിവാഹം ആലോചിക്കാന്‍ അദ്ദേഹം അധ്യാപകനായ ആ സുഹൃത്തിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് എന്റെ നമ്പര്‍ കൊടുക്കുന്നതും ഞങ്ങള്‍ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. എന്നാല്‍ ചേട്ടനും കുടുംബവും ഞാന്‍ ഇത്ര ഉയരം കുറഞ്ഞ ആളാകുമെന്ന് കരുതിയില്ല. ഇക്കാര്യം മനസ്സിലാക്കിയതോടെ വിവാഹം നടക്കില്ലെന്നു വീട്ടുകാര്‍ തീര്‍ത്തു പറഞ്ഞു. ഇത് എന്നെ അറിയിക്കാന്‍ ചേട്ടന്‍ നേരിട്ടു വന്നു.

 

അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്നും നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം എന്നും എന്നോടു പറഞ്ഞു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചേട്ടന്റെ മെസേജ് വന്നു. എനിക്ക് നിന്നെ ഇഷ്ടമാണ്. എന്റെ കാര്യം അപ്പോഴൊക്കെ വിനുവേട്ടന്‍ വീട്ടില്‍ പറയുന്നുണ്ടായിരുന്നു. ‘തീരെ പൊക്കം കുറവായതിനാല്‍ വ യ്യാതെ കിടന്നാലും ഒരു സഹായമാകാന്‍ എനിക്ക് പറ്റില്ല’ എന്നതായിരുന്നു അവരുടെ പേടി.’വിനുവേട്ടന്റെ വീട്ടില്‍ ഇഷ്ടമല്ലെങ്കില്‍ ഇതു വേണ്ട’ എ ന്നു തന്നെ ഞാന്‍ പറഞ്ഞു. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് വിനുവേട്ടന്റെ കുടുംബം. ഏതായാലും പിന്നീട് എനിക്കു വന്ന വിവാഹാലോചനകളെല്ലാം ഞാന്‍ ഒഴിവാക്കി വിട്ടു എനിക്ക് വിനുവേട്ടനെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു.”അവസാനം എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് അവര്‍ രണ്ടുപേരും ഒരുമിച്ചു. ‘മൂന്നര’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും പല മോഡലിങ് ഷോകളിലും പാരാലിംപിക്‌സിലും തിളങ്ങിയിട്ടുണ്ട് മഞ്ജു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago