സിനിമാവിശേഷങ്ങൾ മാത്രമല്ല മഞ്ജു വാര്യരുടെ സിനിമയ്ക്കു പുറത്തുള്ള വിശേഷങ്ങളും മലയാളികൾക്ക് എന്നും ഹരമാണ്. കാരണം, മലയാളികൾക്ക് അത്രയേറെ ഇഷ്ടമുള്ള ഒരു അഭിനേത്രിയാണ് മഞ്ജു വാര്യർ എന്നതു തന്നെ. കഴിഞ്ഞദിവസം ദുബായിൽ എത്തിയ മഞ്ജു വാര്യരെ കാണാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. മലയാളസിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. വെള്ളിത്തിരയിൽ കാണുന്ന മഞ്ജു വാര്യരേക്കാളും മലയാളികൾക്ക് സ്നേഹമാണ് സിനിമയ്ക്ക് പുറത്തുള്ള മഞ്ജു വാര്യരോട്. കഴിഞ്ഞദിവസം ദുബായിൽ ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കുറച്ച് വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു വാര്യർ ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയത്. മുടി പോണിടെയിൽ കെട്ടി എത്തിയ ആരാധകരുടെ പ്രിയതാരം അവരോട് കുശലം പറയാനും അവർക്കൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യാനും തയ്യാറായി, നൂറുകണക്കിന് ആളുകളാണ് മഞ്ജു വാര്യരെ കാണാനും വിശേഷങ്ങൾ അറിയാനും എത്തിയത്. എല്ലാവരോടും ചിരിച്ച് വളരെ സൗഹാർദപരമായിരുന്നു താരത്തിന്റെ ഇടപെടൽ. ആരാധകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഫാൻ പേജുകളിലും മഞ്ജുവിന്റെ ദുബായിൽ നിന്നുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
സ്കൂൾ കലോത്സവ വേദികളിലെ താരമായി പിന്നീട് സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജു വാര്യർ. തൊണ്ണൂറുകളുടെ പകുതിയോടെ സിനിമയിലെത്തി. 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യചിത്രം. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. എണ്ണം പറഞ്ഞ ചിത്രങ്ങളിൽ അഭിനയിച്ച് നടിയെന്ന നിലയിൽ കൃത്യമായ അടയാളപ്പെടുത്തൽ നടത്തിയെങ്കിലും പിന്നീട് വിവാഹശേഷം 14 വർഷത്തോളം സിനിമയിൽ നിന്ന് മാറി നിന്ന നടിയാണ് മഞ്ജു വാര്യർ. എന്നാൽ, ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ രണ്ടാം തിരിച്ചുവരവ് നടത്തിയപ്പോൾ പ്രേക്ഷകർ അതിനെ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…