തമാശകണ്ട് മതിമറന്ന് ചിരിക്കാൻ കാത്തിരിക്കുന്നവർക്കായി എത്തുന്ന സിനിമയാണ് ‘ഉപചാരപൂർവം ഗുണ്ടജയൻ’. ‘കണ്ടോളൂ, ചിരിച്ചോളൂ, പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ’ എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയുടെ പോസ്റ്റർ. സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന ഗാനം കഴിഞ്ഞദിവസം ആയിരുന്നു യുട്യൂബിൽ റിലീസ് ആയത്. വൻ വരവേൽപ്പ് ആയിരുന്നു ആ ഗാനത്തിന് പ്രേക്ഷകർ നൽകിയത്. ഇപ്പോൾ ഇതി ചിത്രത്തിലെ പെൺ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് നടി മഞ്ജു വാര്യർ. തന്റേ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു വാര്യർ ഗുണ്ടജയനിലെ പെൺ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയത്.
‘ഗുണ്ടജയന്റെ മുഴുവൻ ടീമിനും വേണ്ടി ഈ പോസ്റ്റർ പുറത്തിറക്കുന്നതിൽ സന്തോഷമുണ്ട്. പ്രിയ സൈജുവിനും മുഴുവൻ ടീമിനും ആശംസകൾ!’ – പോസ്റ്റർ പങ്കുവെച്ചു കൊണ്ട് മഞ്ജു വാര്യർ കുറിച്ചു. സംവിധാകയൻ അരുൺ വൈഗയും സൈജു കുറുപ്പും താരത്തിന് നന്ദി അറിയിച്ചു കൊണ്ട് കമന്റ് ബോക്സിൽ എത്തി. കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവതാരം ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രമാണ് ഗുണ്ടജയൻ എന്ന പ്രത്യേകത കൂടിയുണ്ട്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ക്യാറ – എൽദോ ഐസക്, എഡിറ്റിംഗ് – കിരൺ ദാസ്. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാൽ ആണ്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആദ്യവസാനം ചിരിപ്പിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…