മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ നായികയായി എത്തുന്ന ‘ജാക്ക് ആൻഡ് ജിൽ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 19ന് എത്തും. മോഹൻലാൽ ആയിരിക്കും സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുക. ഏപ്രിൽ പത്തൊമ്പതാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് ആയിരിക്കും പോസ്റ്റർ റിലീസ് ചെയ്യുക. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നേരത്തെ ചിത്രത്തിലെ കിം കിം ഗാനം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
സിനിമയിലെ ഗാനം റിലീസ് ചെയ്തതിനു പിന്നാലെ മഞ്ജു വാര്യരും ഈ ഗാനത്തിന് ചുവടു വെച്ച് രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യർ തന്നെയാണ് കിം കിം ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് അതിന്റെ പ്രത്യേകത. പാട്ട് റിലീസ് ചെയ്ത സമയത്ത് ആരാധകരോടും പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനും താരം ചലഞ്ച് ചെയ്തിരുന്നു. നിരവധിപേർ ഗാനത്തിന് അനുസരിച്ച് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നത് രാം സുരേന്ദ്രന്‍ ആയിരുന്നു.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ലേബലില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് മഞ്ജു വാര്യർ. താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത് ലളിതം സുന്ദരം ആയിരുന്നു. മികച്ച പ്രേക്ഷകപ്രീതി നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…