സിനിമയിലും പുറത്തും ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും സംയുക്ത മേനോനും ഗീതു മോഹന്‍ദാസും. സിനിമാ മേഖലയില്‍ നിന്നും വിട്ടു നിന്നെങ്കിലും തന്റെ സൗഹൃദവലയം മഞ്ജു നഷ്ടപ്പെടുത്തിയിരുന്നില്ല. ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്, സംയുക്ത മേനോന്‍, ഭാവന തുടങ്ങിയവര്‍ മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവര്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകള്‍ സംഘടിപ്പിക്കാനും ഇവര്‍ ഇപ്പോഴും ഒരുമിച്ചാണ്.
ഇപ്പോഴിതാ മൂവരും ഒത്തു കൂടിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗീതുവും മഞ്ജുവും ഇതിന്റെ ഫൊട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘എന്നേക്കും സുഹൃത്തുക്കള്‍, എന്തും നേരിടാനായി’ എന്നാണ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. എന്നാല്‍ എപ്പോഴും കൂടെ ഉണ്ടാകാറുള്ള ഒരാള്‍ മാത്രം മിസ്സിങ്ങാണ്, പൂര്‍ണിമയാണത്. മഞ്ഞയില്‍ സുന്ദരികളായാണ് മഞ്ജുവും സംയുക്തയും ചിത്രങ്ങളിലുള്ളത്. ബ്ലാക്കണിഞ്ഞിരിക്കുകയാണ് ഗീതു മോഹന്‍ദാസ്. ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ശ്രിന്ദ, ലക്ഷ്മി നക്ഷത്ര, സൂരജ് തേലക്കാട്, രജന നാരായണന്‍ കുട്ടി, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങി നിരവധി താരങ്ങളും ആരാധകരും കമന്റുകളുമായി എത്തിയിട്ടുണ്ട്. ചേച്ചിയെ എല്ലായ്‌പ്പോഴും ഇങ്ങനെ ചേര്‍ത്തു പിടിക്കുന്നതിനായി ഇവര്‍ക്കും ഞങ്ങളുടെ ഒരുപാട് സ്‌നേഹം എന്നാണ് ഒരു ആരാധികയുടെ കമന്റ്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ’ ആണ് മഞ്ജുവിന്റെ അടുത്ത ചിത്രം. ജയസൂര്യയും മഞ്ജു വാര്യരുമാണ് നായികാനായകന്മാര്‍. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. മരക്കാര്‍, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…