Categories: GalleryPhotoshoot

റിസ്ക്ക് എടുക്കുക അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക..! തലപ്പാവ് വെച്ച് സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ; ഫോട്ടോസ്

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ ഓരോ ഫോട്ടോസിനും നിറഞ്ഞ സ്വീകരണമാണ് ലഭിക്കാറുള്ളത്. താരം പങ്ക് വെച്ച പുതിയ ഫോട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തലപ്പാവും വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു എത്തിയിരിക്കുന്നത്.

കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖവും മികച്ച റിപ്പോർട്ട് നേടിയിരുന്നു. അതിന് മുൻപ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റും മികച്ച വിജയം കുറിച്ചിരുന്നു. അതോടൊപ്പം തന്നെ മഞ്ജു വാര്യരുടെ പുതിയ മേക്കോവറുകൾക്കും നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്.

മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളിരിക്കാപ്പട്ടണം, 9എംഎം, കാപ്പ, ആയിഷ എന്നിവയാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ. കൂടാതെ അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനും നടി ഒരുങ്ങുകയാണ്.

മികച്ച നടിക്കുള്ള ദേശീയ അവാർഡിൽ പ്രത്യേക പരാമർശം, മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡുകൾ, ഏഷ്യാവിഷൻ, വനിത, ഏഷ്യാനെറ്റ്, നാഫാ എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മഞ്ജു വാര്യർ മലയാളത്തിലെ ആദ്യ 200 കോടി ചിത്രം ലൂസിഫറിന്റെയും ഭാഗമായിട്ടുണ്ട്. കൂടാതെ ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച അസുരനും നൂറു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മഞ്ജു വാര്യർ എന്ന പേര് തന്നെ ഇപ്പോൾ മോളിവുഡിൽ ഒരു ബ്രാൻഡായി തീർന്നിരിക്കുകയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago