Categories: Malayalam

96ൽ ഒന്നിക്കാൻ പറ്റിയില്ല;ഒടുവിൽ വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാര്യർ എത്തുന്നു

തിരക്കഥാകൃത്ത് ആര്‍.ജെ ഷാന്‍ സംവിധായകനാകുന്ന ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ വിജയ് സേതുപതിയും മഞ്ജുവാര്യരും ഒന്നിക്കുകയാണ്. ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമ്മാണത്തിൽ മഞ്ജുവാര്യർ പങ്കാളിയാകും എന്ന സൂചനയുള്ള ഈ ചിത്രത്തിന്റെ മറ്റ് കഥാപാത്രങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രം തമിഴിലും ഡബ്ബ് ചെയ്യുന്നുണ്ട്. മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തിയ കെയര്‍ ഒഫ് സൈറബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഷാന്‍.

ജയറാം നായകനായ മാർക്കോണി മത്തായിയിൽ വിജയ്‌ സേതുപതി അതിഥി വേഷത്തിൽ എത്തിയിരുന്നു എങ്കിലും വിജയ് സേതുപതിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്. വിജയ് സേതുപതിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 96ല്‍ മഞ്ജുവാര്യരെ നായികയായി നിശ്ചയിച്ചിരുന്നതായി നേരത്തേ വാര്‍ത്ത ഉണ്ടായിരുന്നു എങ്കിലും ഡേറ്റ് പ്രശ്‌നം മൂലം ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല.

മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻ കോഴിയാണ് മഞ്ജുവിന്റെ അടുത്ത റിലീസ്.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ദുൽക്കർ സൽമാൻ ആണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.

ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ ഇത് ആ നോവൽ അല്ലായെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.ഉണ്ണി ആർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വിട്ടിരുന്നു.മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിട്ടത്.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിൽ എത്തും.ക്രിസ്തുമസിന് ഒരു പിടി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ മഞ്ജുവിന്റെ സാന്നിധ്യം പ്രതി പൂവൻ കോഴിയെ ക്രിസ്ത്മസ് ചിത്രങ്ങളിലെ ഏറ്റവും മുൻപന്തിയിലുള്ള മത്സര ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago