Categories: MalayalamNews

തമിഴിൽ അരങ്ങേറ്റം കൊണ്ട് തന്നെ ഭാഗ്യനായികയായി മഞ്ജു വാര്യർ; അസുരൻ 100 കോടി ക്ലബ്ബിൽ

തമിഴിൽ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ മഞ്ജു വാര്യർ അസുരൻ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചതോട് കൂടി ഭാഗ്യനായികയായി തീർന്നിരിക്കുകയാണ്. ധനുഷിന്റെ നായികയായതിന് പിന്നാലെ രജനികാന്തിന്റെ നായികയായിട്ടാണ് ഇനി മഞ്ജു വാര്യരെ തമിഴിൽ കാണാൻ പോകുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഞ്ജു വാര്യര്‍ തമിഴ് സിനിമയുമായി എത്തിയത്. മുമ്പ് പല പ്രോജക്ടുകളും വന്നിരുന്നെങ്കിലും നടി വേണ്ടന്നുവയ്ക്കുകയായിരുന്നു. തിരുനെൽവേലിയിൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ മഞ്ജുവിന് തമിഴ് അനായാസം വഴങ്ങും.

നാലു ദിവസം മാത്രമെടുത്താണ് അസുരന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. അസുരൻ കണ്ട ശേഷം ശിവ തന്നെ മഞ്ജുവിനെ അഭിനയിപ്പിക്കാനുള്ള തീരുമാനം നിർമാതാക്കളായ സൺപിക്ചേഴ്സിനെ അറിയിച്ചതായും റിപ്പോർട്ട് ഉണ്ട്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരന്‍ ഒരുക്കിയ ചിത്രത്തില്‍ ശിവസ്വാമി എന്ന കര്‍ഷകനായാണ് ധനുഷ് അഭിനയിച്ചത്. ശിവസ്വാമിയുടെ ഭാര്യ പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

ചെന്നൈ ബോക്‌സോഫീസിലും ഉയർന്ന കലക്‌ഷനാണ് ലഭിച്ചത്. ചെന്നൈ, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ നിന്നും 15 കോടിയാണ് വാരിയത്. തിരുനൽവേലി, കന്യാകുമാരി, സേലം എന്നിവിടങ്ങളിലും മികച്ച ബിസിനസ്സ് ആയിരുന്നു. കേരളത്തിൽ നിന്നും 3.35 കോടിയാണ് പത്തുദിവസം കൊണ്ടു ലഭിച്ചത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago