വിജയ് സേതുപതി തൃഷ ജോഡികളിൽ ഒരുങ്ങിയ 96 എന്ന ചിത്രം വളരെ വലിയ വിജയമായിരുന്നു. ആരാധകർ ഇത്രയും പ്രണയിച്ചു കണ്ട മറ്റൊരു ചിത്രം ഈ അടുത്തിടെ ഇറങ്ങിയിട്ടില്ല. എന്നാൽ 96 എന്ന ചിത്രത്തിൽ സംവിധായകനായ പ്രേംകുമാർ ആദ്യം മനസ്സിൽ കണ്ടിരുന്നത് മഞ്ജുവാര്യരെ ആയിരുന്നു എന്ന് അധികമാർക്കും അറിയില്ല. മഞ്ജുവാര്യർ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ദുബായിൽ ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കുവാൻ എത്തിയ മഞ്ജുവാര്യർ അടുത്തിടെയാണ് അവിടെവച്ച് സംവിധായകനിൽ നിന്നും ഈ വാർത്ത അറിഞ്ഞത്. സംവിധായകന്റെ വാക്കുകൾ തന്നെ ഏറെ ഞെട്ടിച്ചുവെന്നും മഞ്ജു വാര്യർ പറയുന്നു. അവാർഡ് നെറ്റിൽ വിജയ് സേതുപതിയും പങ്കെടുത്തിരുന്നു എന്നും അവാർഡ് ദാനത്തിനു ശേഷം തിരികെ പോയപ്പോൾ വിജയസേതുപതി 96 ന്റെ സംവിധായകന് മഞ്ജുവാര്യരെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ മഞ്ജുവിനെ കണ്ട പ്രേംകുമാർ ഇക്കാര്യം തുറന്നുപറഞ്ഞു.
എന്തുകൊണ്ടാണ് തന്നെ വിളിക്കാത്തത് എന്നും ഒന്ന് വിളിച്ചിരുന്നെങ്കിൽ താൻ ഓടി വരും ആയിരുന്നല്ലോ എന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. അവർ മഞ്ജുവിനു വേണ്ടി ആരെയൊക്കെയോ സമീപിച്ചിരുന്നു എന്നും എന്നാൽ വിജയുടെ ഡേറ്റും മഞ്ജുവിന്റെ ഡേറ്റും ഒത്തു പോകാത്തതിനാൽ ആണ് അത് വേണ്ടെന്നു വച്ചതെന്നും താരം പറയുന്നുണ്ട്. എന്നാൽ എല്ലാ കാര്യങ്ങൾക്കും അതിന്റെതായ നിയോഗം ഉണ്ടെന്നും ജാനു എന്ന കഥാപാത്രം തൃഷയെക്കാൾ നന്നായി മറ്റാർക്കും ചെയ്യാൻ സാധിക്കില്ല എന്നും മഞ്ജുവാര്യർ പറയുന്നു. 96 ൽ താൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും മഞ്ജുവാര്യർ കൂട്ടിച്ചേർക്കുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…