മോളിവുഡിന്റെ താരസുന്ദരിയായ മഞ്ജു വാര്യരുടെ പുതിയ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വളരെ വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പുതിയ സിനിമകള്‍ ഇറങ്ങുമ്പോഴും കിടിലൻ മേക്കോവറിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.
View this post on Instagram
ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുകയാണ്. സണ്ണി വെയ്നാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.ഇതിന് മുൻപ് ‘ചതുര്‍മുഖം’ സിനിമയുടെ പ്രൊമോഷന് പരിപാടിക്ക് എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേര്‍ട്ടും വൈറ്റ് ഷൂവും ബേബി ബാന്‍ഡ് ഹെയര്‍ സ്റ്റൈലുമായായിരുന്നു മഞ്ജു പ്രത്യക്ഷപ്പെട്ടത്.
View this post on Instagram
ചതുര്‍മുഖം മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ്.അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത് മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ്. അതെ പോലെ മഞ്ജുവിന്റെ തേജസ്വിനി, സണ്ണിയുടെ ആന്റണി, അലന്‍സിയറുടെ ക്ലെമെന്റ് എന്നീ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ചിത്രമാണിത്.നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.