‘നിങ്ങൾ നിങ്ങളോട് തന്നെ സംസാരിക്കുന്ന രീതി വളരെ പ്രധാനമാണ്’; ക്യൂട്ട് ചിത്രങ്ങളുമായി മഞ്ജു വാര്യർ

അഭിനേത്രി എന്നതിന് അപ്പുറത്തേക്ക് മലയാളി പ്രത്യേക സ്നേഹവും ഇഷ്ടവും കാത്തു സൂക്ഷിക്കുന്ന നടിയാണ് മഞ്ജു വാര്യർ. കഴിഞ്ഞദിവസം മഞ്ജു വാര്യർ ദുബായിൽ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുബായിൽ ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് ആയിരുന്നു മഞ്ജു വാര്യർ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകരോട് കുശലം പറഞ്ഞും അവർക്കൊപ്പം സെൽഫിയെടുത്തും യാതൊരു ജാഡയുമില്ലാത്ത മഞ്ജു വാര്യരുടെ ചിത്രങ്ങളായിരുന്നു വൈറലായത്. കുറച്ച് വ്യത്യസ്തമായ ലുക്കിലായിരുന്നു മഞ്ജു വാര്യർ ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയത്. മുടി പോണിടെയിൽ കെട്ടി എത്തിയ ആരാധകരുടെ പ്രിയതാരം എല്ലാവരോടും ചിരിച്ച് വളരെ സൗഹാർദപരമായിട്ട് ആയിരുന്നു ഇടപെട്ടത്. നൂറുകണക്കിന് ആളുകളായിരുന്നു മഞ്ജു വാര്യരെ കാണാനും വിശേഷങ്ങൾ അറിയാനും എത്തിയത്.

ഏതായാലും ദുബായിൽ ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. ‘നിങ്ങൾ നിങ്ങളോട് തന്നെ സംസാരിക്കുന്നത് വളരെ പ്രധാനമാണ്’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. മൂന്നു ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ താരം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുള്ളത്. രമേഷ് പിഷാരടി, ശിവദ, നവ്യ നായർ, അഞ്ജലി മേനോൻ, രചന നാരായണൻകുട്ടി തുടങ്ങി നിരവധി താരങ്ങളാണ് ഫോട്ടോകൾ മനോഹരമാണെന്ന് പറഞ്ഞ് കമന്റ് ബോക്സിൽ എത്തിയത്.

സ്കൂൾ കലോത്സവ വേദികളിലെ താരമായി, കലാതിലകമായി പിന്നീട് സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജു വാര്യർ. തൊണ്ണൂറുകളുടെ പകുതിയോടെ സിനിമയിലെത്തിയ മഞ്ജു വാര്യർ 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. നായികയായി അരങ്ങേറിയത് സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. എണ്ണം പറഞ്ഞ ചിത്രങ്ങളിൽ അഭിനയിച്ച് നടിയെന്ന നിലയിൽ കൃത്യമായ അടയാളപ്പെടുത്തൽ നടത്തിയെങ്കിലും വിവാഹശേഷം 14 വർഷത്തോളം സിനിമയിൽ നിന്ന് മാറി നിന്ന നടിയാണ് മഞ്ജു വാര്യർ. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ രണ്ടാം തിരിച്ചുവരവ് നടത്തിയപ്പോൾ പ്രേക്ഷകർ അതിനെ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago