തീയറ്ററുകളിൽ റിലീസിന് എത്തി മികച്ച പ്രതികരണം നേടിയ മഞ്ജു വാര്യർ – സണ്ണി വെയ്ൻ ചിത്രം സീ 5 പ്രീമിയത്തിലൂടെ ജൂലൈ ഒൻപതിന് പ്രേക്ഷകരിലേക്കെത്തുന്നു. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ചിത്രം തീയറ്ററുകളിൽ നിന്നും പിൻവലിച്ചത്. രഞ്ജീത് കമല ശങ്കർ,സലീൽ വി എന്നിവർ ചേർന്നാണ് മലയാളത്തിലെ ആദ്യ ടെക്‌നോ – ഹൊറർ ചിത്രമായ ചതുർമുഖം സംവിധാനം ചെയ്‌തിരിക്കുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു. ചിത്രത്തിലെ ‘പാതിയിൽ തീരുന്നോ..’ എന്ന ഗാനം ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ്ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്.
മഞ്ജു, സണ്ണി എന്നിവരെ കൂടാതെ അലൻസിയർ, രഞ്ജി പണിക്കർ തുടങ്ങിയരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവർ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിൽ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കല – നിമേഷ് എം താനൂർ, എഡിറ്റിംഗ് – മനോജ്, മേക്കപ്പ് – രാജേഷ് നെന്മാറ, കോസ്റ്റ്യൂം – സമീറ സനീഷ്, വിഎഫ്എക്സ് – പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, സ്റ്റിൽസ് – രാഹുൽ എം സത്യൻ, ഡിസൈൻസ് – ഗിരീഷ് വി സി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…