റിലീസ് ചെയ്ത് പത്താം ദിവസം 75 കോടി ക്ലബിൽ എത്തി ‘മഞ്ഞുമ്മൽ ബോയ്സ്’, തമിഴ് നാട്ടിൽ കൂടുതൽ സ്ക്രീനുകളിലേക്ക് സിനിമ

റിലീസിന്റെ പത്താം ദിവസം 75 കോടി ക്ലബിൽ കയറി മഞ്ഞുമ്മൽ ബോയ്സ്. 75 കോടി ക്ലബിൽ എത്തുന്ന പത്താമത്തെ മലയാളം ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ആദ്യവാരം കടന്ന് രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ തിയറ്ററുകളും നിറയുകയാണ്. ഹൌസ് ഫുൾ ഷോകളാണ് മിക്കയിടത്തും. റിലീസ് ചെയ്തതിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയേക്കാൾ രണ്ടാം ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗും കൂടി.

ഇതിനിടെ, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തമിഴ് നാട്ടിൽ നിന്ന് കഴിഞ്ഞ 10 ദിവസം കൊണ്ട് നേടിയ ബോക്സ് ഓഫീസ് കളക്ഷൻ പത്തു കോടി രൂപയാണ്. അതേസമയം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലേതിനേക്കാൾ അഡ്വാൻസ് ബുക്കിംഗിൽ മുൻപന്തിയിലാണ് തമിഴ്നാട്. റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാം ഞായറാഴ്ചയായ ഇന്ന് കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് 1.75 കോടി രൂപയാണ്. തമിഴ്നാട്ടിൽ 2.35 കോടി രൂപയാണ് രണ്ടാം ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗ്. ചുരുക്കത്തിൽ മലയാള സിനിമയുടെ ചരിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ സൺഡേയാണ് മഞ്ഞുമൽ ബോയ്സ് റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാം ഞായറാഴ്ച.

തമിഴ് നാട്ടിൽ ഇത്രയും വേഗത്തിൽ പത്തു കോടി ക്ലബിൽ കയറുന്ന ആദ്യത്തെ മലയാള ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയിൽ കമൽ ഹാസൻ ചിത്രമായ ഗുണയുടെ റഫറൻസ് കൂടി ആയപ്പോൾ തമിഴ് നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് കേറി കൊളുത്തി. സൌബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വർഗീസ്, ജീൻ പോൾ ലാൽ, അഭിരാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, ചന്തു സലിം കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago