കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി ബീന ആന്റണി രോഗമുക്തയായി. ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍ ആണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ഒമ്പതാം ദിവസം ബീന തിരിച്ച് വീട്ടിലെത്തിയ ഒരു ചിത്രം സഹിതമാണ് മനോജിന്റെ വൈകാരിക കുറിപ്പ്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കു നന്ദിയുണ്ടെന്നും സഹായത്തിനെത്തിയവര്‍ക്കും സ്‌നേഹവായ്പ്പുകള്‍ക്കും ദൈവ തുല്യരായ ഡോക്ടര്‍മാര്‍ക്കും നന്ദി പറയുന്നുവെന്നും മനോജ് കുറിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന ബീന ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് മനോജ് നേരത്തെ വിഡിയോ സന്ദേശത്തിലൂടെ പങ്കുവച്ചിരുന്നു. സീരിയല്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് ബീനയ്ക്ക് കൊവിഡ് ബാധിക്കുന്നത്. സെറ്റിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ വീട്ടിലെത്തിയ ബീന ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പിന്നീടുള്ള പരിശോധനയില്‍ ബീനക്കും രോഗം സ്ഥിരീകരിച്ചു. ശാരീരികാസ്വാസ്ഥ്യം വന്നതോടെയാണ് ബീനയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതിനിടെ ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ആരോഗ്യസ്ഥിതി വഷളായത്.
മനോജിന്റെ കുറിപ്പ്:
ഒമ്പതാം ദിവസം, ഇന്ന് ശനിയാഴ്ച… ആശുപത്രിയില്‍ നിന്നും കൊവിഡ് നെഗറ്റീവായി പരിപൂര്‍ണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ … ഞാന്‍ സര്‍വ്വേശ്വരനോട് ആദ്യമേ കൈകള്‍ കൂപ്പി കടപ്പെട്ടിരിക്കുന്നു..
എന്റെ പ്രിയപ്പെട്ട കൊച്ചച്ഛന്‍ ഡോ. പ്രസന്നകുമാര്‍…. മോള് ഡോ. ശ്രീജ…. ഇവരായിരുന്നു ആദ്യ ദിനങ്ങളില്‍ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും…. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ആദ്യ രക്ഷകര്‍… ഇഎംസി ആശുപത്രിയിലെ (ആശുപത്രിയല്ല… ഇപ്പോള്‍ അത് ഞങ്ങള്‍ക്ക് ‘ദേവാലയം’ ആണ് ) സെക്യൂരിറ്റി മുതല്‍ ഡോക്ടേഴ്‌സ് വരെ എല്ലാവരോടും പറയാന്‍ വാക്കുകളില്ല…
എന്റെ അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ബീനയുടെ സഹോദരങ്ങള്‍ കസിന്‍സ് …. ഞങ്ങളുടെ സ്വന്തക്കാര്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ സിനിമാ സീരിയല്‍ സഹപ്രവര്‍ത്തകര്‍ രാഷ്ട്രീയ സുഹൃത്തുക്കള്‍.. എന്ന് വേണ്ട നാനാതുറകളിലുള്ളവര്‍…… എല്ലാവരും നല്കിയ കരുത്ത് സാന്ത്വനം സഹായങ്ങള്‍ ഊര്‍ജം.
വെളുത്താട്ട് അമ്പലത്തിലെ മേല്‍ശാന്തിമാര്‍… കൃസ്തുമത പ്രാര്‍ത്ഥനക്കാര്‍…. സിസ്സ്‌റ്റേഴ്‌സ്…. പിന്നെ മലയാള ലോകത്തെ ഞങ്ങള്‍ക്കറിയാവുന്ന… ഞങ്ങള്‍ക്കറിയാത്ത… ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാര്‍ത്ഥന … ആശ്വാസം…
മറക്കാന്‍ കഴിയില്ല പ്രിയരേ….. മരണം വരെ മറക്കാന്‍ കഴിയില്ല…. കടപ്പെട്ടിരിക്കുന്നു…. എല്ലാ ദിവസവും മുടങ്ങാതെ ഓര്‍ത്ത് വിശേഷങ്ങള്‍ അന്വേഷിച്ച് … പ്രാര്‍ത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ് … നിറഞ്ഞ മനോധൈര്യം പകര്‍ന്നു നല്കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടന്‍, സുരേഷേട്ടന്‍….
ഒരാപത്ത് വന്നപ്പോള്‍ തിരിച്ചറിയപ്പെട്ട ഈ സ്‌നേഹവായ്പ്പുകള്‍ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സില്‍ സൂക്ഷിക്കും…. ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും നിങ്ങളുണ്ട്….. ആര്‍ക്കും ഒരു ദുര്‍വിധിയും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു… കോവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ…
ശ്രദ്ധയോടെ … ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം… ഞങ്ങള്‍ക്കറിയില്ല… എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന്…. യഥാര്‍ത്ഥ സ്‌നേഹം ആവോളം ഞങ്ങള്‍ തിരിച്ചറിഞ്ഞു… നിങ്ങള്‍ക്ക് വേണ്ടി … ഞങ്ങളും മനമുരുകി പ്രാര്‍ത്ഥിക്കുന്നു….. ‘Pulse oximeter’ മറക്കാതെ വാങ്ങിക്കണം… ഉപയോഗിക്കണം…. അതാണ് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ബീനയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്… ഈശ്വരനെ മുറുകെ പിടിച്ച് ജീവിക്കണം… പ്രാര്‍ത്ഥിക്കണം…
അതിന് നമ്മള്‍ സമയം കണ്ടെത്തണം… മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരേ ശബ്ദത്തോടെ പറഞ്ഞു…. ദൈവമാണ് ഡോക്ടര്‍…! ആ അനുഗ്രഹമാണ് മെഡിസിന്‍…… അത് ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു… GOD IS LOVE…GOD IS GREAT Stay home stay safe… BREAK THE CHAIN… ‘ലോകാ സമസ്താ സുഖിനോ ഭവന്തു: ‘
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…