Categories: Celebrities

മനു അങ്കിൾ അന്നും ഇന്നും, താരതമ്യവുമായി ആരാധകരും!

ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് ആണ് നിർമ്മിച്ച് .ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വ്യാപകമായി നടക്കുന്നത്. ഇരുവരുടെയും അന്നും ഇന്നും ഉള്ള ലുക്ക് എന്ന പേരിൽ ആണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

കാലം കൂടൂന്തോറും മമ്മൂട്ടിയുടെ പ്രായം കുറഞ്ഞുവരുകയാണോ എന്ന് സംശയിക്കുന്നതില്‍ തെറ്റൊന്നുമില്ല.മനു അങ്കിൾ ചിത്രത്തിൽ മകളായും മകനായും അഭിനയിച്ചവര്‍ക്ക് ഇന്ന് കാഴ്ചയില്‍ മമ്മൂട്ടിയേക്കാള്‍ പ്രായം തോന്നിക്കും. ഇപ്പോള്‍ അതിന്റെ രസകരമായൊരു ഉദാഹാരണമായിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന ഒരു ചിത്രം. മനു അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ബാലതാരമായി അഭിനയിച്ച കലാകാരൻ ആണ് കുര്യച്ചന്‍ ചാക്കോ. ഇതിനു പുറമെ ചിത്രത്തിന് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

Upcoming Mammootty’s movies

എന്നാല്‍ ഇത്തരം ട്രോളുകള്‍ ശെരിയല്ലെന്നും ഇതൊക്കെ ബോഡിഷൈമിങ്ങിന് തുല്യമാണെന്നും വിമര്‍ശിക്കുന്നവരുമുണ്ട് .മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച്‌ നില്‍ക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമുള്ള വിമര്‍ശനവും ഉയരുന്നുണ്ട്. ഈ ചിത്രത്തില്‍ അഭിനയിച്ച കുര്യച്ചന്‍ ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടിട്ടാണ് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന്‍ ചാക്കോ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായിരുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago