അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയായ താരമാണ് മാൻവി. സീത എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന് സീരിയലുകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പെട്ടെന്ന് വളരുവാൻ സാധിച്ചു. ഫ്ലവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും മാൻവി പങ്കെടുക്കാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ നിരവധി ഫോട്ടോകൾ ഇടാറുണ്ട്. കൗമുദി ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ മുടിയുടെ രഹസ്യത്തെ പറ്റിയും പുത്തൻ വിശേഷങ്ങളെ പറ്റിയും താരം പങ്കുവയ്ക്കുകയാണ്.
താരത്തിന്റെ വാക്കുകൾ:
മോഹിനിയാട്ടം ചെറുപ്പകാലം തൊട്ട് പഠിക്കുന്നുണ്ട്. അതിൽ സംസ്ഥാന ജേതാവായിരുന്നു ഞാൻ. അതിന്റെ ഫോട്ടോ പാത്രത്തിൽ കണ്ടിട്ടാണ് എന്നെ സീരിയലിലേക്ക് ക്ഷണിച്ചത്. നിർഭാഗ്യകൊണ്ട് ആ സീരിയൽ നടന്നില്ല. പിന്നീട് അതെ ടീമിന്റെ ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി. സീതയിലെ അർച്ചന എന്ന കഥാപാത്രമാണ് ഒരുപാട് വഴിത്തിരിവായത്. നെഗറ്റീവ് വേഷമായിരുന്നു. പിന്നീട് അത്തരത്തിൽ നിരവധി വേഷങ്ങൾ വന്നു. എന്നാലും ഞാൻ ഹാപ്പിയാണ്. കണ്ണീരും കരച്ചിലുമൊക്കെ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇതാകുമ്പോൾ കൂടുതൽ ഫ്രീഡം കിട്ടുന്നുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ക്യാമറക്ക് മുന്നിൽ എങ്ങനെയെങ്കിലും എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
നല്ലത് പോലെ സ്വപനം കണ്ടു. സ്വപനം കണ്ടതൊക്കെ ജീവിതത്തിൽ നടന്നിരിക്കുന്നു. അതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. സ്റ്റാർ മാജിക്കിൽ കളിയും ചിരിയുമൊക്കെയായി നല്ല രസമാണ്. താരജാഡകളോ മത്സരങ്ങളോ ഒന്നും അവിടെയില്ല. സമയം പോകുന്നത് അറിയില്ല അവിടെ ആയാൽ. സീരിയലാണോ സ്റ്റാർ മാജിക്കാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ പൊടിക്ക് കൂടുതൽ ഇഷ്ടം സ്റ്റാർ മാജിക്കിനോടാണ്. നമ്മൾ എന്താണെന്ന് തുറന്നുകാണിക്കുന്ന വേദിയാണ് അത്. പലരും നേരിൽ കാണുമ്പോൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മുടിയെ പറ്റി. അതിന്റെ രഹസ്യം എന്താണെന്ന് പലരും ചോദിക്കും. പ്രതേകിച്ച് ഒന്നുമില്ല. എണ്ണ തലയിൽ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടിയാണെന്ന് എനിക്ക് തോന്നുന്നത്. അച്ഛന്റെ അമ്മയ്ക്കും നല്ല മുണ്ടിയുണ്ട്. അത് എനിക്ക് കിട്ടിയതാണെന്നാണ് എല്ലാവരും ഇവിടെ പറയുന്നത്. ഇപ്പോൾ പാലായിൽ പി.ജിക്ക് പഠിക്കുകയാണ്. വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി എന്നിവരുണ്ട്..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…