‘മരക്കാർ – അറബിക്കടിന്റെ സിംഹം’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയ്ക്ക് ഇത്രയും വലിയ ദൃശ്യവിസ്മയം സാധ്യമാണോ എന്നാണ് സിനിമ കണ്ട സാധാരണ പ്രേക്ഷകർ പരസ്പരം ചോദിക്കുന്നത്. കാരണം കടലിലെ കൊടുങ്കാറ്റും യുദ്ധവും സിനിമ കണ്ട ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിച്ചു. മരക്കാർ സിനിമയിൽ കാണുന്ന കടൽ കടലല്ലെന്നും അത് ഒന്നര ഏക്കറോളം വിസ്തൃതിയിലുള്ള ടാങ്കാണെന്നും സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടർ ഗ്രാഫിക്സുകളിൽ ഒന്നു കൂടിയാണ് മരക്കാറിന്റേത്. സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ ആണ് അത് സൃഷ്ടിച്ചെടുത്തത്. സാബു സിറിൾ ആയിരുന്നു കലാസംവിധായകൻ. കടൽ ഷൂട്ട് ചെയ്യുന്ന സമയത്ത് വാട്ടർടാങ്കിലെ ഓരോ ഷോട്ടിനു പിന്നിൽ ബ്ലൂ സ്ക്രീനുകൾ വയ്ക്കണം. പിന്നീട് അതിലാണ് കംപ്യൂട്ടർ ഗ്രാഫിക്സ് ചെയ്ത് കടലാക്കി മാറ്റിയത്. കപ്പലിനു തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ നിന്നും 40 അടി ഉയരത്തിൽ സ്ക്രീൻ നിന്നാലേ ഗ്രാഫിക്സ് ചെയ്യാൻ കഴിയൂ. ഇതിനു വേണ്ടി ടാങ്കിനു ചുറ്റും റോഡ് ഉണ്ടാക്കി വലിയ ട്രക്കുകളിൽ സാബു സിറിൾ സ്ക്രീൻ വെച്ചു. ഇങ്ങനെ ചെയ്തപ്പോൾ സമയവും നിരവധി പേരുടെ അദ്ധ്വാനവും ആണ് ലാഭമായത്.
മരക്കാർ സിനിമയിലെ പുരുഷ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവർ ആയിരുന്നു. എന്നാൽ, അവരെല്ലാം പല കാലഘട്ടങ്ങളിൽ ആയിരുന്നു ജീവിച്ചിരുന്നത്. മങ്ങാട്ടച്ചൻ പൂന്താനം ജീവിച്ചിരുന്ന കാലത്താണ് ജീവിച്ചിരുന്നതെന്ന് പറയുന്നു. എന്നാൽ, ആ സമയത്തെ സാമൂതിരി ആരാണെന്ന് പറയാൻ രേഖയില്ല. അതേസമയം, ഇതിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം രചയിതാവിന്റെയും സംവിധായകന്റെയും സൃഷ്ടിയാണ്. അവരെക്കുറിച്ച് ചരിത്രരേഖയൊന്നുമില്ല. രാജാക്കന്മാരുടെയോ പടനായകന്മാരുടെയോ ചരിത്രം ആരും എഴുതി വെച്ചിട്ടില്ലെന്നും പ്രിയദർശൻ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇപ്പോഴിതാ തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ 100 ഹൗസ്‌ഫുൾ ഷോകൾ പൂർത്തീകരിച്ചിരിക്കുകയാണ് മരക്കാർ. സമ്മിശ്ര പ്രതികരണങ്ങളും ഡീഗ്രേഡിങ്ങും നടക്കുന്നതിനിടയിൽ തന്നെയാണ് ഇങ്ങനെയൊരു നേട്ടമെന്നത് വളരെയധികം പ്രശംസനീയമാണ്. ഡിസംബർ രണ്ടാം തിയതി വ്യാഴാഴ്ച പുലർച്ചെയാണ് മരക്കാർ തിയറ്ററുകളിൽ എത്തിയത്. ആദ്യഘട്ടത്തിൽ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വളരെ മോശമായ പ്രചരണങ്ങളായിരുന്നു നടന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറപ്രവർത്തകർ തന്നെ ആരോപിക്കുകയും ചെയ്തു. എന്നാൽ, റിലീസ് ചെയ്ത് രണ്ടാം ദിവസം മുതൽ തിയറ്ററിൽ പോയി പടം കണ്ടവർ ചിത്രത്തിന് പോസിറ്റീവ് പ്രതികരണം നൽകി തുടങ്ങി. ഇതിൽ മോഹൻലാലും പ്രിയദർശനും സന്തോഷം അറിയിക്കുകയും ചെയ്തു. അതേസമയം, റിലീസിന് മുമ്പ് തന്നെ പ്രി ബുക്കിംഗിലൂടെ 100 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…