ഗൾഫിൽ റെക്കോർഡ് അഡ്വാൻസ് ബുക്കിങ് നേടി മരക്കാർ; മലയാള സിനിമയിൽ ഇത് പുതിയ ചരിത്രം

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ മരക്കാർ, മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി മലയാള സിനിമയിലെ എക്കാലത്തേയും വലിയ റിലീസായി ആണ് എത്തുക. ഡിസംബർ രണ്ടിന് ലോകം മുഴുവൻ എത്തുന്ന ഈ ചിത്രം അൻപതോളം രാജ്യങ്ങളിൽ ആണ് റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഗൾഫിൽ പ്രീ ബുക്കിങ് ആരംഭിച്ച ഈ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്.

അഡ്വാൻസ് ബുക്കിങ്ങിൽ മരക്കാർ റെക്കോർഡ് ഇടുന്ന കാഴ്ചക്കാണ് ഗൾഫ് രാജ്യങ്ങളിലെ സിനിമാ വിപണി സാക്ഷ്യം വഹിക്കുന്നത്. ഇതിനോടകം യു എ ഇയിൽ മാത്രം അഞ്ഞൂറിലധികം ഷോകളാണ് ഓപ്പൺ ചെയ്തത്. പ്രീമിയർ ഷോകളുടെ എണ്ണം തന്നെ അഞ്ഞൂറ് കടന്നു പുതിയ ചിത്രമാകുന്ന മരക്കാർ, ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിലധികം കാണികളെ തീയേറ്ററിലേക്ക് കൊണ്ട് വരുമെന്നാണ് സൂചന. മലയാള സിനിമകളിൽ, അവിടെ റെക്കോർഡ് നേട്ടം കൈവരിച്ചത് മോഹൻലാൽ തന്നെ നായകനായ ലൂസിഫർ ആണ്. ഗൾഫിൽ നിന്ന് മാത്രം 40 കോടിയോളം കളക്ഷൻ നേടിയ ലൂസിഫർ, റിലീസ് ചെയ്തു രണ്ടാം ദിനം മാത്രം 90000 ആളുകളെയാണ് തീയേറ്ററിൽ എത്തിച്ചത്.

കേരളത്തിലും വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഫാൻസ്‌ ഷോകളുടെ എണ്ണം ആയിരം ലക്ഷ്യമാക്കി കുതിക്കുമ്പോൾ, ബുക്കിങ് ഓപ്പൺ ആക്കിയ സ്‌ക്രീനുകളിൽ എല്ലാം ആദ്യ ദിവസത്തെ ടിക്കറ്റുകൾ പൂർണ്ണമായും സോൾഡ് ഔട്ട് ആയി കഴിഞ്ഞു. കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കുന്ന തിരക്കിലാണ് ഇപ്പോൾ വിതരണക്കാർ. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ബജറ്റ് നൂറു കോടി രൂപയാണ്. വലിയ ഹൈപ്പാണ്‌ ഈ ചിത്രം ഇതിനോടകം കേരളത്തിന് അകത്തും പുറത്തും സൃഷ്ടിച്ചിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago