മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനായി ചർച്ചകൾ നടത്തുന്നുവെന്ന നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയതോടെ തീയറ്റർ ഉടമകൾ അതിനെതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ലാലേട്ടനെയും പൃഥ്വിരാജിനെയുമെല്ലാം വിലക്കണമെന്ന ആവശ്യവുമായിട്ടാണ് അവർ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. അതിനിടയിൽ ചിത്രം ഒടിടി റിലീസിന് നൽകിയ തീരുമാനത്തിൽ പിന്തുണയുമായി കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..
മരക്കാർ വിഷയത്തിൽ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങളുമില്ല. ആന്റണി പെരുമ്പാവൂർ തിയേറ്റർ സംഘടനയുടെ അംഗമായിരുന്നു. കൊവിഡ് തുടങ്ങിയ സമയത്ത് അദ്ദേഹം സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. ഒരു 200 തിയേറ്റർ മൂന്ന് ആഴ്ചത്തേക്ക് എനിക്ക് കിട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഫിയോക്ക് അംഗീകരിക്കുകയും തിയേറ്റർ ഉടമകൾക്ക് എഗ്രിമെന്റ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ 86 തിയേറ്ററുകളിൽ നിന്നും മാത്രമാണ് മറുപടി വന്നത്. ഇത്രയേറെ റിസ്ക് എടുത്ത് മരക്കാർ റിലീസ് ചെയ്യുമ്പോൾ 86 തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ മതിയോ? വൈകാരികമായി വായിൽ തോന്നുന്നത് വിളിച്ചു പറയുന്നതിൽ അർത്ഥമില്ല.
സത്യാവസ്ഥ ഇതിന്റെ പുറകിലുണ്ട്. അഡ്വാൻസ് കൊടുക്കുക എന്ന് പറഞ്ഞാൽ വലിയ കാര്യമൊന്നുമല്ല. തമിഴ് സിനിമകൾക്ക് തിയേറ്റർ ഉടമകൾ എത്ര അഡ്വാൻസ് കൊടുത്തു? കഴിഞ്ഞ രജനികാന്ത് പടത്തിന് കൊടുത്തത് എത്രയാണ്? അത് ചൂണ്ടിക്കാണിച്ച് ഞങ്ങൾക്ക് ഇത്ര കിട്ടാനുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. ഇവർ അഡ്വാൻസ് കൊടുക്കുന്നത് എന്തിനാ? ഇതൊന്നും നല്ല പ്രവണതയല്ല. ഒടിടി റിലീസ് ചെയ്യുക എന്നത് നിർമ്മാതാവിന്റെ തീരുമാനം ആണെങ്കിൽ അതിനെ സ്വാഗതം ചെയ്യും. ഇപ്പോൾ 50 ശതമാനം മാത്രമാണ് പ്രേക്ഷകർ. ഈ അവസ്ഥയിൽ എല്ലാ നഷ്ടവും സഹിച്ച് പടം റിലീസ് ചെയ്യട്ടെ എന്ന് തീരുമാനിക്കുന്നത് ആണോ മര്യാദ?
രണ്ടുകൂട്ടരും സഹകരിച്ചാൽ മാത്രമേ കാര്യമില്ല. നല്ല ഇനിഷ്യൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുനന് സിനിമകൾക്ക് അഡ്വാൻസ് കൊടുക്കുന്ന പ്രവണത പണ്ട് മുതലേയുണ്ട്. അതൊന്നും ഒറ്റ് കാരണമേയല്ല. ഈ സാഹചര്യത്തിൽ നിർമ്മാതാവുമായ സംസാരിച്ച് പ്രദർശിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ മോഹൻലാലിനെയും പൃഥ്വിരാജിനെയും ബാൻ ചെയ്യും എന്ന് പറയുന്നത് ശരിയല്ല. ഇവരെയെല്ലാം സംയുക്തമായി കൊണ്ടുവരികയാണ് സംഘടനകൾ ചെയ്യേണ്ടിയിരുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…