മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹം തീയറ്ററുകളിൽ എത്തുമോ അതോ ഒടിടി റിലീസിന് പോകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിന്റെ പേരിൽ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇന്ന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കെടുത്തിരുന്നില്ല. അതിനെ തുടർന്ന് മരക്കാർ തീയറ്ററുകളിൽ എത്തില്ല എന്ന നിഗമനത്തിലാണ് ഏവരും. ഇപ്പോഴിതാ ചർച്ചയിലെ തീരുമാനം എന്തായിരുന്നാലും താൻ സമ്മതിക്കുവാൻ തയ്യാറായിരുന്നുവെന്നും തീയറ്റർ സംഘടനയാണ് താല്പര്യം കാണിക്കാത്തത് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ.
ഇന്ന് നടക്കാനിരുന്ന ചർച്ചയിൽ ഞാൻ ഉണ്ടാകില്ല. പക്ഷെ ആ ചർച്ചയിൽ ഏതു തീരുമാനം എടുത്താലും അത് സമ്മതിക്കാൻ തയ്യാറാണ് എന്നാണ് ഞാൻ സജി ചെറിയാനെ അറിയിച്ചത്. പക്ഷെ തീയേറ്റർ സംഘടനയാണ് താല്പര്യമില്ലാത്ത പോലെ പെരുമാറിയത്. അതുകൊണ്ടാണ് ചർച്ച മാറ്റി വെച്ചത്. പുതിയ നേതൃത്വം വന്നിട്ടേ ഇനി ഫിയോകുമായി സഹകരിക്കു. ഈ നിമിഷം വരെ ഫിയോക് നേതൃത്വം താനുമായി സംസാരിക്കുകയോ ഒരു കാര്യം പോലും ചർച്ച ചെയ്യുകയോ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. താൻ ഇല്ലാത്ത ഒരു മീറ്റിംഗിൽ തന്റെയും പ്രിത്വിരാജിന്റെയും സിനിമകൾ ഉപരോധിക്കാൻ വരെ നേതൃത്വം നീക്കം നടത്തി എന്ന് താൻ അറിഞ്ഞു.
തീയേറ്റർ ഉടമകൾ പലരും ഇപ്പോഴും തനിക്കു പിന്തുണ തന്നു. നേതൃത്വമാണ് സഹകരിക്കാത്തത്. നാൽപ്പതു കോടി രൂപ രൂപ തന്നെ പറ്റു എന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് അത്രയ്ക്കും രൂപ തന്നു എന്നൊരു തെറ്റായ പ്രചാരണം ഉണ്ടായപ്പോൾ അത് തെറ്റാണു എന്ന് പറയാൻ പോലും ഉള്ള മനസ്സ് ഫിയോക് നേതൃത്വം കാണിച്ചിട്ടില്ല. ഞാൻ ആകെ മേടിച്ച പണം അഞ്ചു കോടിയിൽ താഴെയാണ്. അതിൽ താനെ തിരിച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ പലരും വേണ്ട എന്നാണ് പറഞ്ഞത്. വേറെ പടം കൊടുത്താൽ മതി എന്നാണ് അവർ പറയുന്നത്. കേരളത്തിലെ പല തീയേറ്ററിൽ നിന്നും എനിക്ക് ഒരു കോടി രൂപ നാല് വർഷമായി ഇപ്പോഴും പിരിഞ്ഞു കിട്ടാൻ ഉണ്ട്. 600 സ്‌ക്രീനുകൾ.. ഓരോ സ്‌ക്രീനിനും 3 ലക്ഷം വീതം തന്നാൽ 20കോടി കിട്ടും. എങ്ങാനും നഷ്ട്ടം വന്നാൽ ഒരു ലക്ഷം നഷ്ടം വരുമായിരിക്കും. ആ ഒരു ലക്ഷം അവർക്ക് സഹിക്കാൻ പറ്റില്ല പകരം ആന്റണി കോടികൾ നഷ്ടം സഹിക്കണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…