കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ ഒരുക്കിയ ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്മുടക്കുള്ള ചിത്രമായ മരക്കാര്‍, റെക്കോര്‍ഡ് റിലീസിന് ആണ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളില്‍ ആയി എത്തുന്ന ഈ ചിത്രം ലോകം മുഴുവന്‍ രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ആണ് ഈ വരുന്ന ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുക. ഒടിടി റിലീസ് തീരുമാനിച്ച ഈ ചിത്രം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് കൂടിയാണ് തീയേറ്ററുകളില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇപ്പോഴിതാ, റിലീസ് തീരുമാനിച്ചപ്പോള്‍ മുതല്‍ മരക്കാര്‍ സിനിമയ്ക്കു ലഭിക്കുന്ന പ്രീ ബുക്കിങ് ചരിത്രമാവുകയാണ് കേരളത്തില്‍. ടിക്കറ്റുകള്‍ വിറ്റഴിയുന്നത് ചൂടപ്പം പോലെയാണ്. നാനൂറില്‍ അധികം ഫാന്‍സ് ഷോകള്‍ ആണ് രണ്ടു ദിവസം കൊണ്ട് തീരുമാനിക്കപ്പെട്ടതു. അതില്‍ തന്നെ ഭൂരിഭാഗം ഷോകളും സോള്‍ഡ് ഔട്ട് ആയിക്കഴിഞ്ഞു. രാത്രി പന്ത്രണ്ടു മണി മുതല്‍ മാരത്തോണ്‍ ഷോകളാണ് കേരളത്തിലെ തീയേറ്ററുകള്‍ പ്ലാന്‍ ചെയ്യുന്നത്. ഇത്രയും ടിക്കറ്റുകള്‍ റിലീസിന് മൂന്നാഴ്ച മുന്‍പ് വിറ്റഴിഞ്ഞ മറ്റൊരു ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല.
അതുകൊണ്ട് തന്നെ മരക്കാര്‍ മലയാള സിനിമയില്‍ നിലവിലുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കും എന്ന് തന്നെയാണ് സിനിമാ ലോകം വിശ്വസിക്കുന്നത്. മൂന്നു സംസ്ഥാന അവാര്‍ഡും മൂന്നു ദേശീയ അവാര്‍ഡും നേടിയ ഈ ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാല്‍ കൂടാതെ, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, സുനില്‍ ഷെട്ടി, അശോക് സെല്‍വന്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാബുരാജ്, ഹരീഷ് പേരാടി, മുകേഷ്, ഇന്നസെന്റ്, ഫാസില്‍, ഗണേഷ് കുമാര്‍, ജി സുരേഷ് കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…