Categories: GeneralMovieNews

കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും ‘മരയ്ക്കാര്‍’ റിലീസ് ചെയ്യും, മൂന്നാഴ്ച ‘ഫ്രീ റണ്‍’

കേരളിത്തിലെ എല്ലാ തീയേറ്ററുകളിലും പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും. അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയേറ്ററുകള്‍ തുറന്നപ്പോഴത്തേതു പോലെ 50 ശതമാനം പ്രവേശനമാണ് പ്രതീക്ഷിക്കുന്നത്.  എന്നാല്‍ മരക്കാര്‍ പോലെ വലിയ ബജറ്റ് ഉള്ള ഒരു ചിത്രം അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ വന്നതെന്നും തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ആയി മരക്കാര്‍ എത്തിയാല്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

‘മൂന്നാഴ്ചയാണ് മരക്കാറിന് ഫ്രീ-റണ്‍ കൊടുത്തിരിക്കുന്നത്. അത് നമ്മുടെ സംഘടനയിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ്. അവര്‍ക്ക് മരക്കാര്‍ മതി. അതിനു പകരം മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തല്‍ക്കാലം അവര്‍ തയ്യാറല്ല. കാരണം ഇത്രത്തോളം ടൈറ്റില്‍ വാല്യു ഉള്ള ഒരു സിനിമ നില്‍ക്കുമ്പോള്‍ പരീക്ഷണാര്‍ഥം മറ്റൊരു പടം കളിക്കാന്‍ അവര്‍ തയ്യാറല്ല. ആന്റണി പെരുമ്പാവൂര്‍ സംഘടനയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ ഒരുമിച്ച് കണ്ടന്റ് കിട്ടണം. പൂട്ടിക്കിടക്കുന്ന എല്ലാ തിയറ്ററുകള്‍ക്കും കണ്ടന്റ് കിട്ടണം. അല്ലാതെ പകുതി തിയറ്ററുകള്‍ തുറന്ന്, പകുതി തുറക്കാതെയുള്ള അവസ്ഥ വരാന്‍ പാടില്ല. എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്ത് ഒരു ഉത്സവപ്രതീതിയോടെ ഈ സിനിമയെ വരവേല്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. പരമാവധി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് നമ്മുടെ നയം. അതിനായി ഇത്രയും ടൈറ്റില്‍ വാല്യു ഉള്ള ഒരു പടം ഇന്ന് മലയാളത്തില്‍ വേറെ ഇല്ല. അതുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. മൂന്നാഴ്ചത്തേക്ക് മറ്റൊരു സിനിമയും ഫിയോകില്‍ അംഗങ്ങളായിട്ടുള്ള തിയറ്റര്‍ ഉടമകള്‍ റിലീസ് ചെയ്യില്ല’, വിജയകുമാര്‍ പറയുന്നു.

അതേസമയം മരക്കാറിന് ‘ഫ്രീ റണ്‍’ ലഭിക്കുന്ന കാലയളവില്‍ മറ്റു ചിത്രങ്ങളുടെ റിലീസ് വേണ്ട എന്ന തരത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇനിയും ഔദ്യോഗിക തീരുമാനം ആയിട്ടില്ല. അതേസമയം ഇക്കാര്യം തീരുമാനിക്കേണ്ടത് ഫിലിം ചേംബര്‍ ആണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കല്ലിയൂര്‍ ശശി പറഞ്ഞു. ‘ആന്റണി പെരുമ്പാവൂര്‍ ഫിയോകില്‍ അവതരിപ്പിച്ച നിര്‍ദേശമാണ് ഇത്. തിയറ്റര്‍ തുറന്നാലും 50 ശതമാനത്തിലധികം പ്രവേശനം സര്‍ക്കാര്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. 50 ശതമാനം ഒക്കുപ്പന്‍സിയില്‍ കളിച്ചിട്ട് മരക്കാറിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പറ്റില്ല. ഈ ഓപ്ഷനില്‍ ഒരു ധാരണ എത്തിയിട്ടുണ്ട്. ആ തീരുമാനം ഔദ്യോഗികമാക്കേണ്ടത് ഫിലിം ചേംബര്‍ ആണ്. ചേംബറിന്റെ യോഗം ബുധനാഴ്ച വച്ചിട്ടുണ്ട്. അവിടെ അവര്‍ കത്ത് കൊടുത്തിട്ടുണ്ട്. പിന്നെ, ഇത്രയും വലിയ ഒരു സിനിമ ആദ്യം തിയറ്ററില്‍ വരുന്നത് മറ്റു സിനിമകള്‍ക്കും ഗുണം ചെയ്യും. കാരണം എന്നാലേ പ്രേക്ഷകര്‍ തിയറ്ററിലേക്ക് വരൂ. ഇക്കാര്യത്തില്‍ എതിര്‍പ്പ് വരാന്‍ സാധ്യതയില്ല’, കല്ലിയൂര്‍ ശശി പറഞ്ഞു. അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നാളെ യോഗം ചേരും. പ്രത്യേകം കത്ത് ലഭിച്ചിട്ടില്ലെങ്കിലും മരക്കാര്‍ റിലീസ് ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്. അതേസമയം ബുധനാഴ്ച നടക്കുന്ന ഫിലിം ചേംബര്‍ യോഗത്തോടെ ഈ വിഷയത്തില്‍ ഔദ്യോഗിക തീരുമാനം വന്നേക്കും. ഓഗസ്റ്റ് 12 ആണ് നിലവില്‍ തീരുമാനിച്ചിരിക്കുന്ന റിലീസ് തീയതി.

Marakkar Arabikkadalinte Simham creates new history with fans show counts

മരയ്ക്കാര്‍ പോലെയുള്ള മാസ് പടങ്ങള്‍ വന്നാലേ തീയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാനാകൂ എന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു. ‘തിയറ്ററുകള്‍ കുറേനാള്‍ അടഞ്ഞുകിടന്നിട്ട് ഒന്ന് തുറന്നുവരുമ്പോള്‍ ഇത്തരം ഒരു സിനിമ വന്നാലേ ആളുകള്‍ക്ക് വരാന്‍ ഒരു ധൈര്യം കാണൂ. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസിന് ഉണ്ടായിരുന്നത്. ആ സിനിമ വന്നതുകൊണ്ട് നല്ല തിരക്കായിരുന്നു. ഇതുപോലെ ഒരു മാസ് പടം വന്നെങ്കിലേ തിയറ്ററുകളില്‍ തിരക്ക് വരൂ’, ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

15 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago