ഈ വരുന്ന ഡിസംബർ രണ്ടിന് ആണ് മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആണ്. കേരളത്തിന്റെ ചരിത്രത്തിലെ ഒരു ധീര യോദ്ധാവിന്റെ കഥ പറയുന്ന ഈ ചിത്രം ഇപ്പോൾ തയ്യാറെടുക്കുന്നത് തെന്നിന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറാനാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകം മുഴുവൻ 3300 സ്‌ക്രീനുകളിൽ ആവും മരക്കാർ എത്തുക. കേരളത്തിലെ അറുനൂറു സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഇന്ത്യയിലെ മറ്റു ഭാഷകളിൽ ആയി 1200 സ്‌ക്രീനുകളിൽ ആണ് എത്തുക. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലും വിദേശത്തും ഇംഗ്ലീഷിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇന്ത്യയിൽ 1800 നു മുകളിൽ സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം വിദേശത്തും 1500 ഓളം സ്‌ക്രീനുകളിൽ ആണ് എത്തുക. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് റിലീസ് ആണ് മരക്കാർ നേടുന്നത്. വിദേശത്തെ സ്‌ക്രീനുകളുടെ എണ്ണം 1800 ഓളം ആയി ഉയരാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കാരണം നവംബർ മുപ്പതിന് ആണ് വിദേശത്തെ തീയേറ്റർ ചാർട്ടിങ് പൂർത്തിയാവുകയുള്ളു.
ഫാൻസ് ഷോകളുടെ എണ്ണത്തിലും അഡ്വാൻസ് ബുക്കിങ്ങിലും ഇപ്പോൾ തന്നെ മരക്കാർ റെക്കോർഡുകൾ ഉണ്ടാക്കി കഴിഞ്ഞു. കേരളത്തിൽ ഫാൻസ് ഷോകളുടെ എണ്ണം ഇപ്പോൾ എണ്ണൂറോളം ആയി എന്ന വിവരങ്ങൾ ആണ് വരുന്നത്. അത് കൂടാതെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച കേരളത്തിലെയും ഗൾഫിലെയും സ്‌ക്രീനുകളിൽ ഞെട്ടിപ്പിക്കുന്ന വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. റിലീസ് ദിനം തന്നെ ഈ ചിത്രം അമ്പതു കോടി രൂപയുടെ ബിസിനസ്സ് നടത്തുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…