Categories: Malayalam

മരയ്ക്കാർ ബ്രഹ്മാണ്ഡമാകുന്നു ! ചിത്രത്തിന് VFX ഒരുക്കിയത് മാർവൽ ചിത്രങ്ങൾക്ക് VFX ഒരുക്കിയവർ !

സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

കഴിഞ്ഞ മാസം കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ സിനിമകളുടെ വിജയാഘോഷം നടന്നിരുന്നു. അതോടൊപ്പം പുതിയ സിനിമകളുടെ വിശേഷവും ചടങ്ങിൽ പങ്കുവെച്ചു.മരയ്ക്കാറിന്റെ കുറച്ച് ഷോട്ടുകൾ കോർത്തിണക്കി ഒരുക്കിയ ചെറിയ ഒരു ടീസർ പോലെയൊന്ന് ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.വലിയ സ്വീകാര്യതയാണ് ആ വീഡിയോയ്ക്ക് ലഭിച്ചത്.

ഇതിനിടെ ചിത്രത്തിന്റെ വി എഫ് എക്‌സ് ജോലികൾ ഏറ്റെടുത്തിരിക്കുന്നത് അനിബ്രെയിൻ കമ്പനിയാണ് എന്ന വാർത്ത ഇപ്പോൾ പുറത്ത് വരികയാണ്.ലോക സിനിമയിലെ തന്നെ പല വമ്പൻ സിനിമകൾക്കും വി എഫ് എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിൻ.കിങ്‌സ്മാൻ, ഗ്വാർഡിയൻ ഓഫ് ഗ്യാലക്‌സി, ഡോക്ടർ സ്ട്രെയിൻജ്ജ്,നൗ യൂ സീ മീ 2 എന്നിവയാണ് ഇവർ വി എഫ് എക്‌സ് ഒരുക്കിയ ഏറ്റവും മികവുറ്റ ചിത്രങ്ങളിൽ ചിലത്.എന്തായാലും കാത്തിരിക്കാം മലയാള സിനിമയുടെ ലെവൽ മാറ്റുന്ന വി എഫ് എക്‌സ് വർക്കുകൾക്കായി.

99 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുൻപേ റെക്കോർഡുകൾ കീഴടക്കുകയാണ് മോഹൻലാൽ ചിത്രം.അടുത്ത വിഷു കാലത്ത് റിലീസിനെത്തുന്ന മരയ്ക്കറിനെതിരെ മത്സരിക്കാൻ ഒരു മലയാള ചിത്രവും ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എല്ലാ ചിത്രങ്ങളും ഈദിലേക്ക് റിലീസ് മാത്രം.ഇതോടെ കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും വിഷു കാലത്ത് മരയ്ക്കാർ തന്നെയാകും പ്രദർശിപ്പിക്കുക.ഇപ്പോൾതന്നെ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ മാത്രം മരക്കാറിനു വേണ്ടി ചാർട്ട് ചെയ്തു കഴിഞ്ഞു.

ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ, ഇപ്പോൾ നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത്. റോണി റാഫേൽ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് പാട്ടുകൾ ആണുള്ളത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ മറ്റൊരു ചിത്രത്തിനും ഇത്ര വലിയ മ്യൂസിക് റൈറ്റ്സ് ലഭിച്ചിട്ടില്ല. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിട്ടാണ് മരയ്ക്കാർ എത്തുന്നത്. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

15 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago