നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച പ്രിയദർശൻ ചിത്രം ‘മരക്കാർ’ന് വമ്പൻ വരവേൽപ് നൽകി തമിഴകവും. തമിഴ് നാട്ടിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്. 350 സ്ക്രീനുകളിൽ ആണ് മരക്കാർ റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യമുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലായി അറുപതിനു മുകളിൽ ലോക രാജ്യങ്ങളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. തമിഴ്നാട്ടിൽ തമിഴിൽ മാത്രം 350 സ്ക്രീനുകളിൽ റിലീസ് ചെയ്യുമ്പോൾ സിനിമയുടെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ മാത്രം 250 ഓളം സ്ക്രീനുകളിൽ വേറെയും റിലീസ് ഉണ്ട്.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ഈ വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യും. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുൾപ്പെടെയുള്ള മൂന്നു ദേശീയ അവാർഡും മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും നേടിയ ഈ ചിത്രം അടുത്ത വർഷത്തെ ഓസ്കർ അവാർഡിലും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ തന്നെ ഫാൻസ് ഷോകളുടെ എണ്ണത്തിലും പ്രീ ബുക്കിങ്ങിന്റെ കാര്യത്തിലും റെക്കോർഡ് ഇട്ട ചിത്രം ഇന്റർനെറ്റ് മൂവി ഡാറ്റ ബേസിലും തരംഗമായി. ഇന്ന് ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമെന്ന ബഹുമതി ആണ് മരക്കാരിനെ തേടി എത്തിയത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ്, ഓവർസീസ് റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ് എന്നിവയെല്ലാം നേടിയ ചിത്രം കൂടിയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. സംസ്ഥാന അവാർഡിൽ മികച്ച വി എഫ് എക്‌സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു അവാർഡുകളാണ് മരക്കാർ നേടിയത്. ദേശീയ തലത്തിൽ മികച്ച ചിത്രം, വസ്ത്രാലങ്കാരം, മികച്ച വി എഫ് എക്‌സ് എന്നീ അവാർഡുകളും മരക്കാർ നേടി. മരക്കാർ, രചിച്ച് സംവിധാനം ചെയ്തത് പ്രിയദർശനും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…