ഒരു ട്രൈലര്‍ തന്നെ ഇങ്ങനെ അപ്പോള്‍ സിനിമ മുഴുവന്‍ കാണുമ്പോഴുള്ള അവസ്ഥയോ!! മരയ്ക്കാറിന്റെ ട്രയിലര്‍ കണ്ട പ്രേക്ഷക പ്രതികരണം

മലയാള സിനിമാ ചരിത്രത്തിലെ അഭ്രപാളികള്‍ ചരിത്രം കുറിക്കാന്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ട്രെയിലര്‍ എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രം തമിഴ് ഹിന്ദി കന്നഡ തെലുങ്ക് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. മലയാള സിനിമയിലെ മികച്ച കോമ്പോയുമായി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ട ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുഞ്ഞാലിമരക്കാരുടെ കഥയാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ചിത്രം മാര്‍ച്ച് 21നാണ് ആണ് തിയേറ്ററിലെത്തുന്നത്. ലോകമെമ്പാടും 5000 സ്‌ക്രീനിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ തന്നെ ഇതിനോടകം അഞ്ഞൂറോളം തീയറ്ററില്‍ ചിത്രം ചാര്‍ട്ട്
ചെയ്തിട്ടുണ്ട് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ട്.മലയാള സിനിമയുടെ തലവര മാറ്റാന്‍ പോകുന്ന ബ്രഹ്മാണ്ഡ ചിത്രം…അതായിരിക്കും നമ്മുടെ കുഞ്ഞാലി മരക്കാര്‍…ട്രയ്‌ലര്‍ ..ഏട്ടാ ഞങ്ങള്‍ ആഘോഷത്തിലാണ്….നന്ദി ലാലേട്ടാ..
ഡിയര്‍ പ്രിയദര്‍ശന്‍ ഒരുപാട് നന്ദി ട്രയിലര്‍ കണ്ട് പ്രേക്ഷകര്‍ പറയുന്നു.

ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച താരങ്ങള്‍ അണിനിരക്കുന്നുണ്ട്, മോഹന്‍ലാലിനു പുറമേ പ്രണവ് മോഹന്‍ലാല്‍ കീര്‍ത്തി സുരേഷ് പ്രഭു അര്‍ജുന്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സുനില്‍ ഷെട്ടി, മുകേഷ്, സുദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പിരടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ചേര്‍ന്നാണ് ട്രെയ്ലര്‍ പുറത്ത് വിട്ടത്. മോഹന്‍ലാല്‍ ആണ് മലയാളം ട്രെയ്ലര്‍ പുറത്ത് വിട്ടത്.

സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാര്‍ ഹിന്ദി പതിപ്പും റിലീസ് ചെയ്തു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഒന്നിച്ച് ഒരു ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിന് വേണ്ടി ഒന്നിച്ച് നില്‍ക്കുന്ന അസുലഭ കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാര്‍ത്ത തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago