Categories: MalayalamReviews

നോ ക്ലിഷേ.. നോ ലാഗ്.. ഒൺലി പൊട്ടിച്ചിരി | മറിയം വന്ന് വിളക്കൂതി റിവ്യൂ

ഒന്നുമറിയാതെ ഇരുന്ന് പൊട്ടിച്ചിരിക്കുക.. മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമാണത്. അത് നന്നായിട്ട് അറിയാവുന്ന ഒരാളാണ് ജെനിത് കാച്ചപ്പിള്ളി എന്ന സംവിധായകനെന്ന് നിസംശയം പറയുവാൻ സാധിക്കും. അതിനുള്ള തെളിവാണ് മറിയം വന്ന് വിളക്കൂതി എന്ന ചിത്രം. ‘അത്തള പിത്തള തവളാച്ചി’ എന്ന ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ മറിയം വന്ന് വിളക്കൂതി എന്ന പേരും മലയാളികളുടെ മനസ്സിലേക്ക് ഇടിച്ചു കുത്തിയാണ് കയറിയത്. ഈ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നതിനും അതൊരു കാരണമായി. ചിത്രം പിടിച്ചിരിക്കുന്ന രീതി തന്നെയാണ് ഏറ്റവും സവിശേഷമായത്. ജെനിത് കാച്ചപ്പിള്ളി എന്ന ഈ സംവിധായകനിൽ നിന്നും മലയാളികൾ ഇനിയും ഇത്തരം വെറൈറ്റികൾ പ്രതീക്ഷിക്കുന്നുണ്ട് എന്നുറപ്പ്.

കിളി പോയി എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ വരുന്ന ഒരു മുഴുനീള സ്റ്റോണർ മൂവിയാണ് മറിയം വന്ന് വിളക്കൂതി. ബോയിങ്ങ് ബോയിങ്ങ് എന്ന ചിത്രത്തിലെ സുകുമാരിയെ ഓർമിപ്പിക്കുന്ന വേഷവിധാനങ്ങളോടെ എത്തുന്ന സേതുലക്ഷ്‌മി അവതരിപ്പിക്കുന്ന മറിയാമ്മയുടെ വീട്ടിലെ താമസക്കാരായ യുവാക്കളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കൂട്ടത്തിൽ ഒരുവന്റെ ജന്മദിനം ആഘോഷിക്കുവാൻ ബാല്യകാല സുഹൃത്തുക്കൾ ഒന്നിച്ചു കൂടുന്നു. ഉമ്മർ, ബാലു, അഡ്ഡു എന്നിവരുടെ ജീവിതത്തിലേക്ക് അലമ്പുകളുടെ ആശാനായ റോണിയും വന്നു ചേരുന്നിടത്താണ് എല്ലാത്തിനും തുടക്കം. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങൾക്കൊപ്പം ‘മന്ദാകിനി’യും ചേരുമ്പോഴാണ് പ്രേക്ഷകർക്ക് ചിരി വിരുന്ന് ലഭിക്കുന്നത്.

സിജു വിൽസൺ, അൽത്താഫ്, കൃഷ്ണകുമാർ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ എന്നിങ്ങനെ മലയാളികൾക്ക് പരിചിതമായ നിരവധി മുഖങ്ങളാണ് ചിത്രത്തെ ഒരു അസൽ ചിരി വിരുന്ന് ആക്കുന്നത്. എല്ലാവരും നല്ല രീതിയിൽ സ്കോർ ചെയ്യുമ്പോൾ പ്രേക്ഷകന് വെറുതെ ഇരിക്കുവാൻ ഒരു നിമിഷം പോലും ഇല്ല എന്നതാണ് പ്രത്യേകത. മികച്ച തിരക്കഥയുമായി സംവിധായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ സിനോജ് പി അയ്യപ്പൻ മികച്ച ഫ്രെയിമുകൾ തീർത്ത് ചിത്രത്തെ വീണ്ടും മനോഹരവത്കരിച്ചു. വസിം – മുരളിയുടെ ഗാനങ്ങളും മികച്ചു നിന്നു . അതോടൊപ്പം അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും പ്രശംസനീയം. യാതൊരു ക്ളീഷേയോ ലാഗിങ്ങോ ഇല്ലാതെ മനസ്സ് നിറഞ്ഞ് ഇരുന്ന് പൊട്ടിച്ചിരിക്കാവുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago