മലയാളികള്‍ക്ക് രാക്ഷസന്‍ എന്ന സിനിമയിലൂടെ പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു വിശാല്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം കുറച്ചു നാളുകൾ മുൻപ് പുറത്ത് വന്നിരുന്നു. ഇപ്പോൾ ഈ നിമിഷത്തിൽ ഇരുവരും ഉടന്‍ വിവാഹം ചെയ്യുമെന്ന റിപ്പോര്‍ട്ടാണ് നിലവിൽ വരുന്നത്. വിവാഹ കാര്യം സ്ഥിരീകരിച്ചത് വിഷ്ണു വിശാല്‍ തന്നെയാണ്.വിഷ്ണു കേന്ദ്ര കഥാ പാത്രമായിയെത്തുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പൊതുപരിപാടിയിലാണ് താരം വിവാഹം ഉടന്‍ ഉണ്ടാകുമെന്നും തീയതി അറിയിക്കാമെന്നും പറഞ്ഞത്.
വിഷ്ണു വിശാല്‍ ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തില്‍ റാണ ദഗുബതിയുടെ ഒപ്പമാണ് അഭിനയിക്കുന്നത്. ആ ചടങ്ങില്‍ റാണ ദഗുബതിയെക്കുറിച്ച് വാചാലനായ ശേഷമായിരുന്നു താരത്തിന്റെ വിവാഹവിശേഷം പങ്കുവയ്ക്കല്‍. ‘എപ്പോഴും എനിക്ക് പിന്തുണ നല്‍കുന്ന ജ്വാലയ്ക്ക് നന്ദി പറയുന്നു, ഞാന്‍ ഉടനെ തെലുങ്കിന്റെ മരുമകനാകും. അതില്‍ താന്‍ സന്തോഷവാനാണ്,’ വിശാല്‍ പറഞ്ഞു.
ജ്വാലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഈ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് 37-ാമത് ജന്മദിനം ആഘോഷിച്ച സമയത്ത് വിശാല്‍ വിവാഹനിശ്ചയ വിശേഷം പങ്കുവച്ചിരുന്നു.അതിന് മുൻപ്, താന്‍ ഡേറ്റിങ്ങിലാണെന്നും തീയതി നിശ്ചയിച്ച് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോൾ അറിയിക്കാമെന്നും ജ്വാല ഗുട്ട ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാല്‍ ഏഴ് വര്‍ഷത്തിനുശേഷം 2018 ലാണ് ബന്ധം വേർപിരിഞ്ഞത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദുമായി നീണ്ട ആറു വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ജ്വാല വേർപിരിഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…