Categories: MalayalamNews

മന്ത്രിമാരുടെ മനം മയക്കിയ മേരിക്കുട്ടി

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കിയ ഞാൻ മേരിക്കുട്ടി പ്രമേയത്തിലെ വ്യത്യസ്ഥതയും പ്രേക്ഷകരോട് സംവദിക്കുന്ന വിഷയത്തിന്റെ ആഴവും കൊണ്ട് വൻ വിജയമായി തീർന്നിരിക്കുകയാണ്. സമൂഹം അവഗണനയോടെ നോക്കിക്കാണുന്ന ട്രാൻസ് സെക്ഷ്വലായ മേരിക്കുട്ടിയുടെ കഥ പറഞ്ഞ് അത്തരം മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ച പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിലൂടെ. കഴിഞ്ഞ ദിവസം ഈ ഒരു വിഭാഗത്തിൽ പെട്ട മനുഷ്യർക്ക് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ടീം മേരിക്കുട്ടി നിയമസഭയിലെ അംഗങ്ങളെ നേരിട്ടു കണ്ടിരുന്നു.

കൂടാതെ അവർക്കായി പ്രത്യേകം ഒരു ഷോ തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ നടത്തുകയും ചെയ്തു. മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രൻ, എ കെ ശശീന്ദ്രൻ, വി എസ് സുനിൽകുമാർ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ, കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ, എം എൽ എമാരായ എം കെ മുനീർ, കെ എസ് സബരീനാഥൻ എന്നിവരും ചിത്രം കാണാൻ എത്തിയിരുന്നു. ചിത്രം കണ്ടിറങ്ങിയ ഓരോരുത്തർക്കും പറയാനുള്ളത് മികച്ച അഭിപ്രായങ്ങൾ ആയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ കുറഞ്ഞു വരുന്ന ഇക്കാലത്ത് ഞാൻ മേരിക്കുട്ടി ശ്രദ്ധേയമായ ഒരു ചിത്രമാണെന്ന് സ്‌പീക്കർ അഭിപ്രായപ്പെട്ടു. ഒട്ടും ബോറടിക്കാതെ ഒരു ചിത്രം കണ്ട സന്തോഷത്തിലായിരുന്നു കെ പി പി സി സി പ്രസിഡന്റ് എം എം ഹസ്സൻ.

 

 

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago