മസാല കോഫി എന്ന മ്യൂസിക് ബാൻഡിന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്ഥാനമാണുള്ളത്. 2014ൽ വരുൺ സുനിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബാൻഡ് കപ്പാ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെയാണ് ആരാധകരെ നേടിയെടുത്തത്. നാടൻ പാട്ടുകൾക്ക് വേറിട്ട ഒരു ജീവൻ പകർന്ന അവരുടെ അവതരണം തന്നെയാണ് ശ്രദ്ധ നേടിയത്. ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുവാൻ മസാല കോഫിക്ക് സാധിച്ചു.
കുഞ്ഞിരാമായണത്തിലെ ‘സൽസ’ ഗാനം ആലപിച്ചാണ് ബാൻഡ് സിനിമ രംഗത്തേക്ക് കടന്ന് വന്നത്. ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ പ്രൊമോ സോങ്ങാണ് അവർ ആദ്യമായി ഈണമിട്ട ഗാനം. തുടർന്ന് സോളോ, കന്നഡ ചിത്രം മുൻദിന നിൽദാന, ദുൽഖർ നായകനായ കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്നീ ചിത്രങ്ങളും അവർ ചെയ്തു.ഗാനരചയിതാക്കൾ, ഗായകർ, താളവാദ്യ കലാകാരന്മാർ തുടങ്ങിയ എട്ട് പേരുടെ ഒരു മാജിക്കൽ കൂട്ടായ്മയാണ് മസാല കോഫീ. ഭാരതീയ സംഗീത പൈതൃകത്തിന്റെ അളവറ്റ സമ്പത്തിലേക്ക് ഉള്ളൊരു യാത്രയിലാണ് ബാൻഡ് ഇപ്പോൾ. ഭാരതീയ സംഗീത പാരമ്പര്യത്തിനൊപ്പം വർത്തമാനകാല സംഗീതവും ചേർത്തൊരു വേറിട്ട സംഗീതാസ്വാദനം സംഗീതപ്രേമികളിലേക്ക് എത്തിക്കുവാനാണ് ബാൻഡിന്റെ ശ്രമം. പന്ത്രണ്ടിലേറെ രാജ്യങ്ങളിൽ അവരുടെ പ്രകടനം കാഴ്ച്ച വെച്ച മസാല കോഫി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിൽ നിന്നുമുള്ള ഏറ്റവും ആവേശപൂർവമായ ലൈവ് പെർഫോമൻസുകളിൽ ഒന്നായി തീർന്നിരിക്കുകയാണ് മസാല കോഫീ. ബാൻഡിനെ വേറിട്ട ഒന്നായി നിലനിർത്തുന്നതിൽ ഗാനങ്ങൾ രചിക്കുന്ന സംഗീതജ്ഞൻ കൂടിയായ പ്രീത് പി എസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ ഗാനങ്ങളും ഓരോ കഥയാണ് പറയുന്നത്. പാരമ്പര്യവും ആധുനികതയും ചേർന്നതാണ് ഗാനങ്ങൾ. ബാസ്സ് ഗിത്താർ കൈകാര്യം ചെയ്യുന്ന പോൾ ജോസഫും ഡ്രംസിൽ മാന്ത്രികത തീർക്കുന്ന ദയ ശങ്കറും മസാല കോഫിയുടെ നട്ടെല്ലായി തീർന്നിരിക്കുകയാണ്. മറ്റ് സംഗീതജ്ഞരും മസാല കോഫിയോടൊപ്പം സംഗീതപരിപാടികൾ നടത്താറുണ്ട്. എസ്‌റാജ് മാസ്ട്രോ അർഷാദ് ഖാൻ അത്തരത്തിൽ മസാല കോഫിക്കൊപ്പം പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ്. ബാൻഡിലെ ഏറ്റവും പുതിയ അംഗങ്ങളായ ഗായകർ അസ്‌ലം, കൃഷ്ണ എന്നിവർ അവരുടേതായ ഒരു ശൈലി കൊണ്ട് മസാല കോഫിയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ്. കീബോർഡിസ്റ്റും പിയാനിസ്റ്റുമായ സ്റ്റീവ് കോട്ടൂരും കൂടി ചേരുമ്പോൾ ബാൻഡ് പൂർണമാകുന്നു. വേറിട്ട ആശയങ്ങൾ കൊണ്ട് സ്റ്റീവ് കോട്ടൂർ ഓരോ ഗാനത്തിലും വരുത്തുന്ന മാറ്റങ്ങൾ സംഗീതാസ്വാദകരെ തെല്ലൊന്നുമല്ല ആവേശം കൊള്ളിക്കുന്നത്. കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന ചിത്രത്തിന് ശേഷം എക്റ്ററ എന്ന ആൽബത്തിന്റെ പണിപ്പുരയിലാണ് മസാല കോഫി ഇപ്പോൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…