ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം കെ ജി എഫ് ചാപ്റ്റർ 2 റിലീസ് ആയിരിക്കുകയാണ്. തിയറ്ററുകളിൽ റിലീസ് ആയ ചിത്രത്തിന് വൻ വരവേൽപ്പ് ആണ് ലഭിച്ചിരിക്കുന്നത്. സ്ക്രീനിൽ തീയായി പടർന്നു കയറിയ റോക്കി ഭായി ആരാധകരെ ആനന്ദനിർവൃതിയിലാഴ്ത്തി. സംവിധായകൻ പ്രശാന്ത് നീൽ ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒരു തരി പോലും പോറലേൽക്കാതെ കെജിഎഫ് ചാപ്റ്റർ ടുവും സമ്മാനിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിന്റെ അതേ പാതയിലൂടെ തന്നെയാണ് രണ്ടാം ഭാഗവും സഞ്ചരിക്കുന്നത്. വീര നായകന്റെ മാസ് പരിവേഷങ്ങൾ ഓരോ രംഗങ്ങളിലും ആവർത്തിച്ച് ഉറപ്പിക്കുന്നുണ്ട്.
കെ ജി എഫ് ചാപ്റ്റർ ഒന്നിൽ വീരപരിവേഷത്തിലേക്ക് എത്തിയ നായകൻ ആയിരുന്നു റോക്കിഭായി. അതുകൊണ്ടു തന്നെ രണ്ടാം ഭാഗത്തിൽ റോക്കിയെന്ന നായകനെ മാസ് പരിവേഷം നൽകി ആവേശം സൃഷ്ടിക്കുന്നതിൽ പ്രശാന്ത് നീൽ വിജയിച്ചു. ഒന്നാം ഭാഗത്തിൽ കണ്ട ആഖ്യാനത്തിലെ ചടുലത രണ്ടാം ഭാഗത്തിലും കാണാവുന്നതാണ്. ഒന്നാം ഭാഗത്തിൽ ഗരുഡ ആയിരുന്നു വില്ലനെങ്കിൽ ഇത്തവണ അധീരയാണ് വില്ലൻ. എന്നാൽ, രണ്ടാം ഭാഗത്തിൽ റോക്കിക്ക് അധീരയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. രാഷ്ട്രീയവും റോക്കിയുടെ വഴിയിൽ തടസങ്ങളായി എത്തുകയാണ്. അതിനെ കൂടി റോക്കി എങ്ങനെ മറി കടക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.
റോക്കിയായി യഷ് തർക്കുമ്പോൾ പ്രതിനായകനായ അധീരയായി എത്തുന്നത് സഞ്ജയ് ദത്ത് ആണ്. വില്ലന്റെ എല്ലാ ഭീകതരയും ആവാഹിച്ചാണ് സഞ്ജയ് ദത്ത് എത്തുന്നത്. അഞ്ചു ഭാഷകളിലാണ് കെ ജി എഫ് ചാപ്റ്റർ ടു എത്തുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഹൊംബാല ഫിലിംസ് ആണ്. രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് അഭിനേതാക്കളായി എത്തുന്നത്. സംഗീതം – രവി ബസ്‌റൂർ, എഡിറ്റിംഗ് – ഉജ്ജ്വൽ കുൽക്കർണി, കാമറ – ഭുവൻ ഗൗഡ എന്നിവരാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…