കൈദിക്ക് ശേഷം ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന വിജയ് നായകനാകുന്ന മാസ്റ്റർ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയെ കീഴടക്കിയത് പ്രേക്ഷകർ കണ്ടതാണ്. ഇന്നലെ മാസ്സും സ്റ്റൈലും ഒത്തുചേർന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുക ഉണ്ടായി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഈ വിജയ് ചിത്രത്തിന്റെ പോസ്റ്റർ നിറയുന്ന കാഴ്ചയാണ് ഉള്ളത്.
ട്വിറ്ററിൽ വേൾഡ് വൈഡ് ട്രെന്റിങിൽ മാസ്റ്റർ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി എന്നുള്ളത് ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് എത്രത്തോളം ഉണ്ടെന്ന് വെളിപ്പെടുത്താൻ പാകത്തിന് ഉള്ളതാണ്. പോസ്റ്റർ പുറത്തിറങ്ങി നിമിഷനേരം കൊണ്ട് തന്നെ ട്വിറ്ററിൽ വേൾഡ് വൈഡ് ആയി മൂന്നാമതായി ട്രെൻഡ് ആകുവാൻ പോസ്റ്ററിന് സാധിച്ചു.
ലോകേഷ് കനകരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദളപതി 64ലെ നായികാ വേഷത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ ആണ് എത്തുന്നത്. ചിത്രത്തിന്റെ വിതരണാവകാശം എല്ലാം ഇതിനോടകം തന്നെ വിറ്റുപോയിട്ടുണ്ട്. വിതരതുകയിൽ നിന്ന് തന്നെയായി ഇതിനോടകം 135 കോടി രൂപയാണ് മാസ്റ്റർ സ്വന്തമാക്കിയത്. ബിഗിൾ കേരളത്തിൽ വിതരണത്തിന് എത്തിച്ച മാജിക് ഫ്രെയിംസ് തന്നെയാണ് ട്രാവൻകൂർ ഏരിയയിൽ മാസ്റ്ററും റിലീസിന് എത്തിക്കുന്നത്. മലബാർ,കൊച്ചിൻ ഏരിയകളിൽ ഫോർച്ചുണ് സിനിമാസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് .
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…