പത്ത് മാസത്തിനു ശേഷം കേരളത്തിലെ തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യം റിലീസിനെത്തിയത് വിജയ് നായകനായ മാസ്റ്റർ ആണ്. കോവിഡ് പ്രതിസന്ധികൾ എല്ലാം തരണം ചെയ്തുകൊണ്ട് പ്രദർശനം തുടങ്ങിയ ചിത്രം മികച്ച പ്രകടനം ആണ് മുഴുവൻ തിയേറ്ററുകളിലും കാഴ്ച വെയ്ക്കുന്നത്. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസം ഇന്ത്യയൊട്ടാകെ 42.50 കോടി രൂപയാണ് ചിത്രം നേടിയത്. തമിഴ്നാട്ടിൽ നിന്നും 26 കോടി നേടിയപ്പോൾ കേരളത്തിലെ ആദ്യ ദിന കലക്ഷൻ 2.2 കോടിയാണ്.ട്രേഡ് അനലിസ്റ്റ് ആയ സുമിത് കഡേൽ ആണ് കലക്ഷൻ വെളിപ്പെടുത്തിയത്.തമിഴ്നാട്– 26 കോടിആന്ധ്രപ്രദേശ്/നിസാം – 9 കോടി, കർണാടക – 4.5 കോടി, കേരള– 2.2 കോടി, നോർത്ത് ഇന്ത്യ-0.8 കോടിയും ചിത്രം സ്വന്തമാക്കി.
#MasterFilm Wednesday- ₹ 42.50 cr Gross all India
Tamil Nadu – ₹26 cr
AP/Nizam – ₹9 cr
Karnataka – ₹4.5 cr
Kerala – ₹2.2 cr
North India – ₹0.8 cr
#Master Day-1 Total – ₹42.50 cr.
Total Nett- ₹ 35 cr nett. #ThalaPathyVijay— Sumit Kadel (@SumitkadeI) January 14, 2021
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യം ആയതിനാൽ തീയേറ്ററുകളിൽ അൻപത് ശതമാനം ആളുകളെ മാത്രം ആണ് പ്രവേശിപ്പിച്ചിരുന്നത്. അതിൽ ചിത്രം ഓടിയ ഒട്ടുമിക്ക തിയേറ്ററുകളിലും ആദ്യ ദിവസം ഹൗഫുൾ ഓടെയാണ് ഷോ ആരംഭിച്ചത്. മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ട്രാവന്‍കൂര്‍ മേഖലയില്‍ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും കൊച്ചി-മലബാര്‍ ഏരിയകളില്‍ ഫോര്‍ച്യൂണ്‍ സിനിമാസുമാണ്. ചിത്രത്തിനു ലഭിച്ച വലിയ വരവേൽപിന്റെ സന്തോഷത്തിലാണ് മലയാളം സിനിമാ ഇൻഡസ്ട്രയും. 85 സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഷൂട്ടിങ്ങും മറ്റുമായി പുരോഗമിക്കുന്നതു 35 സിനിമകൾ ആണ്.