കൈദിക്ക് ശേഷം ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന വിജയ് നായകനാകുന്ന ചിത്രമാണ് മാസ്റ്റർ . ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ പൂർത്തിയായി. വിജയ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നാളുകൾ ഏറെ സംഭവ ബഹുലമായിരുന്നു. ആദായനികുതി വകുപ്പിന്റെ റെയ്ഡും മറ്റുമായി ചിത്രം വാർത്തകളിൽ ഏറെ ഇടം പിടിച്ചിരുന്നു.
ലോകേഷ് കനകരാജന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദളപതി 64ലെ നായികാ വേഷത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ ആണ് എത്തുന്നത്. ചിത്രത്തിന്റെ വിതരണാവകാശം എല്ലാം ഇതിനോടകം തന്നെ വിറ്റുപോയിട്ടുണ്ട്. വിതരതുകയിൽ നിന്ന് തന്നെയായി ഇതിനോടകം 135 കോടി രൂപയാണ് മാസ്റ്റർ സ്വന്തമാക്കിയത്. ബിഗിൾ കേരളത്തിൽ വിതരണത്തിന് എത്തിച്ച മാജിക് ഫ്രെയിംസ് തന്നെയാണ് ട്രാവൻകൂർ ഏരിയയിൽ മാസ്റ്ററും റിലീസിന് എത്തിക്കുന്നത്. മലബാർ,കൊച്ചിൻ ഏരിയകളിൽ ഫോർച്ചുണ് സിനിമാസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് .
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിൽ 9ന് ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. ഏപ്രിൽ ഒമ്പതിന് ചിത്രം തിയറ്ററുകളിൽ എത്തും.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…