‘കല്ലുമാല കാതിൽ കമ്മലതില്ലേലും..’ എള്ളോളം തരി പൊന്നെന്തിനാ’ തുടങ്ങിയ ഗാനങ്ങൾ കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്ന ചില ടിക്‌ടോക് വീഡിയോകളുണ്ട്. വൈറലായ ചില കല്യാണങ്ങളാണ് ആ വീഡിയോയുടെ പ്രത്യേകത. പതിനെട്ട് തികഞ്ഞ ഉടനെ കെട്ടിയ ചെറുക്കനും പെണ്ണുമൊക്കെയാണ് വീഡിയോയിൽ എത്തുന്നത്. അങ്ങനെ ഒരു ആശയം സിനിമയായാലോ..?
മാത്യു, നസ്ലെന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാ ജോ ആന്‍ഡ് ജോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അങ്ങനെ ഉള്ളൊരു കല്യാണത്തിന്റെ കഥ ഓർമ്മിപ്പിച്ചിരിക്കുന്നത്. വിവാഹിതനായി നില്‍ക്കുന്ന മാത്യുവാണ് പോസ്റ്ററിലുള്ളത്. ജോണി ആന്റണിയും സ്മിനു സിജോയും മാത്യുവിന്റെ അച്ഛനും അമ്മയുമായി എത്തുന്നു. ചെറുപ്രായത്തില്‍ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്.
അരുണ്‍ ഡി. ജോസ്,രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വഹിക്കുന്നു. ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍, കല-നിമേഷ്‌സ താനൂര്‍. മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,പരസ്യക്കല-മനു ഡാവന്‍സി,എഡിറ്റര്‍- ചമന്‍ ചാക്കോ,സൗണ്ട് ഡിസൈന്‍-സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍-റെജിവാന്‍ അബ്ദുള്‍ ബഷീര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…