ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി ന്യൂസ്. അശ്ലീല സന്ദേശം സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അയച്ചതിനെ തുടർന്നാണ് നടപടി. ചാനലിലെ വനിതാ സെൽ വഴി ആയിരുന്നു യുവ മാധ്യമപ്രവർത്തക വേണുവിനെതിരെ പരാതി നൽകിയത്. തുടർന്ന്, കഴിഞ്ഞ ദിവസം വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി മാതൃഭൂമി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ചില വനിതാ ജീവനക്കാർ പരാതി നല്‍കിയിരുന്നു. മേക്കപ്പ് വുമണും പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. അന്നൊക്കെ സഹോദരൻ ഉണ്ണി ബാലകൃഷ്ണൻ രക്ഷയ്ക്കെത്തിയിരുന്നു. പരാതിക്കാർ പരാതിയിൽ ഉറച്ചു നിൽക്കുകയും ചെയ്തിരുന്നില്ല. എന്നാൽ, ഉണ്ണി ബാലകൃഷ്ണൻ കഴിഞ്ഞയിടെ മാതൃഭൂമിയിൽ നിന്ന് രാജി വെച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ സഹോദരൻ രക്ഷപ്പെടുത്താൻ എത്തിയതുമില്ല. അന്വേഷണവിധേയമായുള്ള സസ്‌പെന്‍ഷന് പിന്നാലെ വേണുവിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു. മാതൃഭൂമി ന്യൂസ് ചാനൽ തുടങ്ങിയപ്പോൾ മുതൽ പ്രൈം ടൈം അവതാരകനായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…